Connect with us

കേരള ബോക്‌സ് ഓഫീസില്‍ ഒന്നാമതെത്തി ‘രോമാഞ്ചം’; പട്ടികയില്‍ പത്താനും വാരിസും

Box Office Collections

കേരള ബോക്‌സ് ഓഫീസില്‍ ഒന്നാമതെത്തി ‘രോമാഞ്ചം’; പട്ടികയില്‍ പത്താനും വാരിസും

കേരള ബോക്‌സ് ഓഫീസില്‍ ഒന്നാമതെത്തി ‘രോമാഞ്ചം’; പട്ടികയില്‍ പത്താനും വാരിസും

ഈ വര്‍ഷം കേരള ബോക്‌സ് ഓഫീസില്‍ ഇടം നേടി അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ‘രോമാഞ്ചം’. നവാഗതനായ ജിതു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം കേരളത്തില്‍ നിന്ന് മാത്രം 34 കോടി കളക്ട് ചെയ്തതായി കേരള ബോക്‌സ് ഓഫീസ് എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ട്വീറ്റ് ചെയ്തു.

2023ല്‍ ബോക്‌സ് ഓഫീസില്‍ ഇടം നേടിയ അഞ്ച് സിനിമകളുടെ ലിസ്റ്റാണ് പുറത്ത് വിട്ടിരിക്കുന്നത്. രോമാഞ്ചം കഴിഞ്ഞാല്‍ ബോളിവുഡ് ചിത്രം പഠാനാണ് രണ്ടാം സ്ഥാനം. 13.2 കോടിയാണ് സിനിമ നേടിയത്. ബോക്‌സ് ഓഫാസില്‍ ബ്ലോക്ക് ബസ്റ്ററായ സിനിമ ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. 1000 കോടിയും കഴിഞ്ഞ് ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

മൂന്നാം സ്ഥാനത്ത് ദളപതി ചിത്രം വാരിസ് ആണ്. വിജയ് ആരാധകര്‍ കാത്തിരുന്ന സിനിമയായിരുന്നു വാരിസ്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത് എങ്കിലും ഫാന്‍സുകാര്‍ വാരിസിനെ ആഘോഷമാക്കിയിരുന്നു. കേരളത്തിലും ദളപതി ചിത്രത്തിന് കാണികള്‍

ഏറെയായിരുന്നു. കേരളത്തില്‍ നിന്ന് വാരിസ് നേടിയത് 13 കോടിയാണ്. മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. ക്രിസ്റ്റഫര്‍ എന്ന ചിത്രം 2.75 കോടിയും നന്‍പകല്‍ നേരത്ത് 5.35 കോടിയുമാണ് നേടിയിരിക്കുന്നത്.

More in Box Office Collections

Trending

Recent

To Top