Connect with us

‘കാന്താര’യുടെ പ്രീക്വിലിന് പിന്നാലെ രാഷ്ട്രീയത്തിലേയ്ക്ക്?, തെരെഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തു; തുറന്ന് പറഞ്ഞ് ഋഷഭ് ഷെട്ടി

News

‘കാന്താര’യുടെ പ്രീക്വിലിന് പിന്നാലെ രാഷ്ട്രീയത്തിലേയ്ക്ക്?, തെരെഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തു; തുറന്ന് പറഞ്ഞ് ഋഷഭ് ഷെട്ടി

‘കാന്താര’യുടെ പ്രീക്വിലിന് പിന്നാലെ രാഷ്ട്രീയത്തിലേയ്ക്ക്?, തെരെഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തു; തുറന്ന് പറഞ്ഞ് ഋഷഭ് ഷെട്ടി

‘കാന്താര’ എന്ന വന്‍ ഹിറ്റ് ചിത്രത്തിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് ഋഷഭ് ഷെട്ടി. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധാനവും. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളെയടക്കം ചിത്രം അമ്പരപ്പിച്ചിരുന്നു. ചിത്രത്തിന്റെ പ്രീക്വല്‍ ഒരുങ്ങാനിരിക്കെ മറ്റൊരു വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി.

ഋഷഭ് ഷെട്ടി രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാര്‍ത്തയോടായിരുന്നു പ്രതികരണം. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നും സമൂഹത്തിലെ മാറ്റം രാഷ്ട്രീയത്തില്‍ നിന്നാകണമെന്ന് ഇല്ല എന്നും ഋഷഭ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരെങ്കിലും സമീപിച്ചിരുന്നോ എന്ന ചോദ്യത്തോടും താരം പ്രതികരിച്ചു. മൂന്ന് പാര്‍ട്ടികളും തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തുവെന്നാണ് ഋഷഭ് ഷെട്ടി പറഞ്ഞത്.

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്നാണ് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നത്. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്തിരുന്നു.

‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്!പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

More in News

Trending

Recent

To Top