Connect with us

അത് കണ്ടതും രശ്മിക്ക് ഇത്രയും ഫാൻസ് ഉണ്ടോ എന്ന് വികെപി സാർ ചോദിച്ചു ; അനുഭവം പങ്കുവെച്ച് രശ്മി സോമൻ

Movies

അത് കണ്ടതും രശ്മിക്ക് ഇത്രയും ഫാൻസ് ഉണ്ടോ എന്ന് വികെപി സാർ ചോദിച്ചു ; അനുഭവം പങ്കുവെച്ച് രശ്മി സോമൻ

അത് കണ്ടതും രശ്മിക്ക് ഇത്രയും ഫാൻസ് ഉണ്ടോ എന്ന് വികെപി സാർ ചോദിച്ചു ; അനുഭവം പങ്കുവെച്ച് രശ്മി സോമൻ

മലയാളികളുടെ പ്രിയ നടിയാണ് രശ്മി സോമൻ. മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത മുൻ നിര നായികമാരിൽ ഒരാൾ. അഭിനയത്തിൽ സജീവമായിരുന്ന സമയത്താണ് വിവാഹിതയായി താരം വിദേശത്ത് ഭർത്താവിനൊപ്പം പോകുന്നത്. ശേഷം അടുത്തിടെ താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയതും.

ഒടുവിൽ 2020 ൽ അനുരാഗം എന്ന പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവ് രശ്മി നടത്തിയിരുന്നു. തുടർന്ന് കാര്‍ത്തികദീപം എന്ന സീരിയലിൽ അപ്പച്ചി വേഷത്തില്‍ എത്തിയും നടി തിളങ്ങി. അവസാനമായി ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലാണ് രശ്മി അഭിനയിച്ചത്. അതേസമയം, ഏറെ കാലത്തിന് ശേഷം സിനിമയിലേക്കും എത്തിയിരിക്കുകയാണ് രശ്മി സോമൻ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.

ഇപ്പോഴിതാ,പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ തിരിച്ചു വരവിനെ കുറിച്ചൊക്കെ സംസാരിക്കുകയാണ് രശ്മി സോമൻ. 20 വർഷം മുൻപ് വികെ പ്രകാശ് സാറിനൊപ്പം ഒരു പരസ്യം ചെയ്തിരുന്നു. അന്നുമുതൽ നല്ല സൗഹൃദമുണ്ട്. ആ സമയത്തൊക്കെ, സിനിമ ചെയ്യാൻ താൽപര്യമുണ്ടോ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. എന്നാൽ അന്ന് നടന്നില്ല.

അടുത്തിടെ എനിക്ക് സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹം തോന്നി. അങ്ങനെ ഞാൻ അദ്ദേഹത്തോടു തന്നെ നല്ലൊരു റോൾ വരുമ്പോൾ വിളിക്കണം എന്ന് പറയുകയായിരുന്നുവെന്ന് രശ്മി പറഞ്ഞു. സെറ്റിൽ എത്തിയപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും മംമ്തയൊക്കെ ചേർന്ന് കംഫർട്ട് ആക്കിയെന്നും രശ്മി പറഞ്ഞു.

‘ആദ്യമൊക്കെ ടെൻഷനടിച്ച് നിന്നപ്പോൾ മംമ്ത ഉൾപ്പെടെയുള്ളവർ വന്ന് സംസാരിക്കുകയും അങ്ങനെ ആ സെറ്റുമായി വളരെ പെട്ടെന്ന് ഒരു ഇന്റിമസി ഉണ്ടാവുകയും ചെയ്തു. ഫുൾ ക്രൂവും വലിയ സപ്പോർട്ടായിരുന്നു. മംമ്ത വളരെ നല്ല കുട്ടിയാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നമ്മുടെ അടുത്ത് വന്ന് സംസാരിച്ച് നമ്മളെ ആ സെറ്റിന്റെ അന്തരീക്ഷത്തിലേക്ക് കംഫർട്ട് ആക്കാൻ അവർ ശ്രമിച്ചു. അതൊക്കെ കൂൾ ആയിട്ട് നിൽക്കാൻ എന്നെ ഒരുപാട് സഹായിച്ചു,’

ഏറെക്കാലം സിനിമകളിൽ നിന്ന് മാറിനിൽക്കാനുണ്ടായ കാരണവും താരം പങ്കുവച്ചു. ‘ആദ്യത്തെ കുറച്ച് സിനിമകൾ കഴിഞ്ഞപ്പോൾ സീരിയലിലേക്ക് വിളിച്ചു. അത് തുടങ്ങിയപ്പോൾ പിന്നീട് വന്ന സിനിമകളിൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടായി. അങ്ങനെ സീരിയൽ മതി എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു,”സീരിയൽ ഉള്ളതുകൊണ്ട് ആ സമയത്ത് സിനിമയ്ക്ക് വേണ്ടി ഞാൻ അധികം ശ്രമങ്ങളും നടത്തിയില്ല. അടുത്ത കാലത്താണ് സിനിമ വിട്ടു പോയല്ലോ എന്നൊരു ചിന്ത വന്നത്. അങ്ങനെയാണ് സിനിമ ചെയ്യണമെന്ന ആശയോടെ വികെപിയെ സമീപിച്ചത്,’ രശ്മി പറഞ്ഞു.

സീരിയലുകൾ ഒഴിവാക്കി സിനിമ ചെയ്യണം എന്നല്ല ആഗ്രഹം. സീരിയലുകളോടൊപ്പം സിനിമയും ചെയ്യണമെന്നാണെന്നും താരം കൂട്ടിച്ചേർത്തു. സെറ്റിലെ അനുഭവങ്ങളും പങ്കുവച്ചു. ഷൂട്ടിങ്ങിലെ എല്ലാ മൊമന്റുകളും നല്ല രസകരമായിരുന്നു. പൊതുവേ സിനിമയിൽ ഉള്ളവർ സീരിയലിനെ കളിയാക്കുന്ന ഒരു പ്രവണത ഉണ്ട്. അതുകൊണ്ട് കളിയാക്കൽ പ്രതീക്ഷിച്ചാണ് സെറ്റിലേക്ക് പോയത്. അതിന്റെ ഒരു പേടിയും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഉണ്ടായില്ലെന്ന് നടി പറഞ്ഞു.

‘ഒരു ദിവസം ഞങ്ങൾ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ചേച്ചി എന്നെ കാണാൻ വന്നു. എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞാണ് അവർ വന്നത്. പക്ഷേ സിനിമയുടെ കോസ്റ്റ്യൂമിൽ റെഡിയായി ഇരിക്കുന്നതുകൊണ്ട് ക്രൂവിലുള്ളവർ ആ ചേച്ചിയോട് അൽപനേരം കാത്തിരിക്കണം എന്നു പറഞ്ഞു. അവരവിടെ കാത്തുനിൽക്കുകയും ചെയ്തു,’

‘ഇതെല്ലാം വികെപി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രശ്മിക്ക് ഇത്രയും ഫാൻസ് ഉണ്ടോ എന്ന് ചോദിച്ച് വികെപി ഉൾപ്പടെ സെറ്റിലുള്ളവർ അപ്പോൾ തമാശയ്ക്ക് കളിയാക്കി. പിന്നീട് എല്ലാവരും സീരിയലിനെ കുറിച്ചൊക്കെ ചോദിച്ചു വരാൻ തുടങ്ങി. അത് സത്യത്തിൽ രസകരമായ ഒരു അനുഭവമായിരുന്നു,’ രശ്മി പറഞ്ഞു. ആദ്യ സിനിമ ഇറങ്ങിയപ്പോൾ ഉള്ളതിനേക്കാൾ എക്സൈറ്റ്മെന്റ് ആണ് ഇപ്പോഴെന്നും താരം പറഞ്ഞു.

അതേസമയം, ഒരുത്തീക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്. മംമ്തയ്ക്ക് പുറമെ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ എന്നിവരും ചിത്രത്തിലുണ്ട്.

More in Movies

Trending

Recent

To Top