Connect with us

” ആളുകളെ ഭയപ്പെടുത്തിയ ക്രിസ്റ്റഫർ എന്ന സൈക്കോ കില്ലർ ഒരു കെട്ടുകഥയല്ല, അങ്ങനെയൊരാളുണ്ടായിരുന്നു ” – രാക്ഷസൻ എന്ന ചിത്രത്തിന്റെ സംവിധായകൻ

Malayalam Breaking News

വലിയ പ്രചരണങ്ങളോ വാഗ്ദാനങ്ങളോ ഇല്ലാതെ തിയേറ്ററുകളിൽ പ്രേക്ഷക പിന്തുണ കൊണ്ട് മാത്രം വമ്പൻ വിജയമായ ചിത്രമാണ് രാക്ഷസൻ . ഒരു പ്രത്യേക തരാം മാനസിക അവസ്ഥയിലുള്ള , ഒറ്റ വാക്ക് സംസാരിക്കാതെയും ഒരു ഭാവ പ്രകടനങ്ങളുമില്ലാതെയും ആളുകളെ ഭയപ്പെടുത്തിയ വില്ലൻ ക്രിസ്റ്റഫർ ആണ് ആ ചിത്രത്തിന്റെ വിജയം .

അത്രയധികം ഭയപ്പെടുത്തിയ ക്രിസ്റ്റഫർ പക്ഷെ ഒരു സാങ്കല്പിക കഥാപാത്രമല്ലെന്നു സംവിധായകൻ രാംകുമാർ പറയുന്നു. ഒരു യഥാര്‍ഥ കൊലയാളിയുടെ ജീവിതത്തെയാണ് താന്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

‘വ്യത്യസ്തമായ ഒരു ചിത്രമൊരുക്കാന്‍ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് രണ്ടുപേരെ കുറിച്ച് ഒരു ലേഖനം വായിക്കുന്നത്. അവര്‍ ഇന്ത്യക്കാരായിരുന്നില്ല. ഒരാള്‍ മാനസിക വൈകല്യമുള്ള ഒരു കൊലയാളിയും മറ്റൊരാൾ ഒരു സ്ത്രീയുമായിരുന്നു. ഇൗ ലേഖനമായിരുന്നു പ്രചോദനം. സിനിമ കെട്ടുകഥയാണെങ്കിലും യഥാര്‍ഥ കഥാപാത്രത്തെ ആസ്പദമാക്കിയാണ് വില്ലനെ ഉണ്ടാക്കിയെടുത്തത്- രാംകുമാര്‍ പറഞ്ഞു.

ചിത്രത്തിന് ആദ്യം സിന്‍ട്രെല എന്നും പിന്നീട് മിന്‍മിനി എന്നും പേരിട്ടെങ്കിലും അവസാനം രാക്ഷസനില്‍ എത്തുകയായിരുന്നു. നാല് വര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്- രാം കുമാര്‍ പറഞ്ഞു.
രാക്ഷസനായി സംവിധായകന്‍ ഒരുപാട് മുന്‍നിര താരങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല.പിന്നീടാണ് വിഷ്ണു വിശാലിനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വിഷ്ണു വിശാല്‍ രാംകുമാറിനെ നേരത്തേ തന്നെ സമീപിച്ചിരുന്നു.ശരവണന്‍ നാനാണ് ക്രിസ്റ്റഫറെ അവതരിപ്പിച്ചത്. അമല പോളാണ് നായിക. രാധാരവി, കാലി വെങ്കട്ട്, രാംദോസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

ratsasan movie director about villain

More in Malayalam Breaking News

Trending

Recent

To Top