Connect with us

കോളേജ് കാലഘട്ടത്തിലായിരുന്നു തന്റെ ഡീപ് ഫേക്ക് വീഡിയോ എത്തിയത് എങ്കില്‍ ആരും സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടാകില്ലായിരുന്നു; രശ്മിക മന്ദാന

Actress

കോളേജ് കാലഘട്ടത്തിലായിരുന്നു തന്റെ ഡീപ് ഫേക്ക് വീഡിയോ എത്തിയത് എങ്കില്‍ ആരും സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടാകില്ലായിരുന്നു; രശ്മിക മന്ദാന

കോളേജ് കാലഘട്ടത്തിലായിരുന്നു തന്റെ ഡീപ് ഫേക്ക് വീഡിയോ എത്തിയത് എങ്കില്‍ ആരും സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടാകില്ലായിരുന്നു; രശ്മിക മന്ദാന

സിനിമയില്‍ വരുന്നതിന് മുന്‍പ് കോളേജ് കാലഘട്ടത്തിലായിരുന്നു ഡീപ് ഫേക്ക് വീഡിയോ എത്തിയത് എങ്കില്‍ ആരും സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടാകില്ലെന്ന് പറഞ്ഞിരിക്കുകയാണ് രശ്മിക മന്ദാന. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് താരം ഈക്കാര്യം വ്യകത്മാക്കിയത്. ബോളിവുഡ് നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. കേസിലെ പ്രതികളെ ഡല്‍ഹി പോലീസ് അറസ്‌റ് ചെയ്തിരുന്നു.

‘ഒരുപക്ഷെ കോളേജ് കാലഘട്ടത്തിലാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ എന്ത് ചെയ്യണം എന്ന് അറിയില്ല, ആരും സപ്പോര്‍ട്ട് ചെയ്യില്ല. സമൂഹം എന്ത് വിചാരിക്കും എന്ന പേടിയാണ്. ആളുകള്‍ ആഗ്രഹിക്കുന്ന രീതിയിലായിരിക്കണം നമ്മുടെ പ്രതികരണവും. അങ്ങനെ ഒരിക്കലും ചെയ്യരുത്. പ്രതികരിക്കാതിരിക്കരുത്. ശക്തമായി തന്നെ പ്രതികരിക്കണം. മറ്റുള്ളവരിലേക്ക് ഇത് എത്തിക്കണം എന്നത് നമ്മുടെ കടമയായി എടുക്കണം’ രശ്മിക പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ രശ്മികയുടേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വീഡിയോ പലരും വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. ഗ്ലാമറസ് വസ്ത്രം ധരിച്ച് യുവതി ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോ. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചനടക്കം നിരവധി താരങ്ങള്‍ രംഗത്തു വന്നിരുന്നു.

ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ കൃത്യമായ നിയന്ത്രണം വേണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായതോടെ കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, രണ്‍വീര്‍ കപൂര്‍ നായകനായ അനിമല്‍ ആണ് രശ്മികളുടേതായി ഒടുവില്‍ റിലീസായ ചിത്രം. അല്ലു അര്‍ജുന്‍ ചിത്രം പുഷയുടെ രണ്ടാം ഭാഗമാണ് റിലീസിനൊരുന്ന രശ്മികളുടെ റിലീസിനൊരുകുന്ന ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമികുക്കയാണ്.

More in Actress

Trending

Recent

To Top