Malayalam
20 വര്‍ഷങ്ങളായി തുടരുന്ന പതിവ്; അപൂര്‍വ സന്തോഷം പങ്കുവെച്ച് രമേശ് പിഷാരടി
20 വര്‍ഷങ്ങളായി തുടരുന്ന പതിവ്; അപൂര്‍വ സന്തോഷം പങ്കുവെച്ച് രമേശ് പിഷാരടി
പുതുവര്‍ഷത്തിലെ തന്റെ അപൂര്‍വമായ സന്തോഷം പങ്കുവെച്ച് നടന്‍ രമേശ് പിഷാരടി. നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സാജന്‍ പള്ളുരുത്തിയുമൊത്ത് 20 വര്‍ഷമായി തുടരുന്ന ഒരു പതിവിനെ കുറിച്ചാണ് രമേശ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
രമേശ് പിഷാരടിയുടെ കുറിപ്പ്
പുതുവത്സര ആശംസകള്‍. ഒപ്പം ഒരു അപൂര്‍വ സന്തോഷവും. തുടര്‍ച്ചയായ 20 വര്‍ഷങ്ങളായി എല്ലാ പുതുവര്‍ഷത്തിനും ഞങ്ങള്‍ ഒത്തുകൂടി. 2003ല്‍ സലീമേട്ടന്റെ ട്രൂപ്പില്‍ നിന്നും നേരെ പോകുന്നത് സാജന്‍ ചേട്ടന്റെ സംഘത്തിലേക്കാണ്.
കാലപ്രവാഹത്തില്‍ പുതിയ ആളുകള്‍ വന്ന് പോയപ്പോഴും, പലവഴി പിരിഞ്ഞപ്പോഴും ഡിസംബര്‍ 31ന്റെ വേദികളില്‍ ഞങ്ങള്‍ ഒപ്പം ആയിരുന്നു.
15 വര്‍ഷങ്ങള്‍ക്കപ്പുറം ഞാന്‍ വേദികള്‍ കുറച്ചു. ജീവിത ഘട്ടങ്ങള്‍ പലതായി, അപ്പോഴും ഈ ദിവസം പരസപരം ഒന്നു കണ്ടു പിരിയുകയെങ്കിലും വേണം എന്നു ബോധപൂര്‍വം തീരുമാനിച്ചു. ഇരുപത് കൊല്ലം നീളുന്ന കാലത്തിന്റെ കലാപ്രകടനം ആണ് ഈ സൗഹൃദം.