Malayalam
നടി അപൂര്‍വ ബോസിന് ‘ബംഗാളി കല്യാണം’; വൈറലായി വീഡിയോ
നടി അപൂര്‍വ ബോസിന് ‘ബംഗാളി കല്യാണം’; വൈറലായി വീഡിയോ
നടി അപൂര്‍വ ബോസ് വിവാഹിതയായി. അടുത്ത സുഹൃത്തായ ധിമന്‍ തലപത്രയാണ് വരന്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നടി.
ധിമന്റെ വീട്ടുകാരുടെ ആചാരപ്രകാരമുള്ള ബംഗാള്‍ സ്‌റ്റൈല്‍ വിവാഹമാണ് നടന്നത്. ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ചുനടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.
അപൂര്‍വ സാരിയും ധിമന്‍ കുര്‍ത്തിയുമാണ് വിവാഹത്തിന് ധരിച്ചത്. മലയാളികള്‍ക്ക് സുപരിചിതമല്ലാത്ത ബംഗാളി സ്‌റ്റൈല്‍ വിവാഹത്തിന്റെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി.
കഴിഞ്ഞ വര്‍ഷം മേയ് മാസം ഇരുവരും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു. ഗുരുവായൂര്‍ വെച്ച് നടന്ന മാലയിടല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
‘പകിട’, ‘ഹേയ് ജൂഡ്’, ‘പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍’, ‘പൈസ പൈസ’, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിട്ടിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്റിലെ ജനീവയിലാണ് നടി ജോലി ചെയ്യുന്നത്.
