Connect with us

ആത്മാക്കൾ സംസാരിക്കട്ടെ…..പ്രധാന മന്ത്രി മോദിജിക്കും ,വക്കീൽ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ് സംവിധായകൻ രാമസിംഹൻ

Malayalam

ആത്മാക്കൾ സംസാരിക്കട്ടെ…..പ്രധാന മന്ത്രി മോദിജിക്കും ,വക്കീൽ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ് സംവിധായകൻ രാമസിംഹൻ

ആത്മാക്കൾ സംസാരിക്കട്ടെ…..പ്രധാന മന്ത്രി മോദിജിക്കും ,വക്കീൽ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ് സംവിധായകൻ രാമസിംഹൻ

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ (അലി അക്ബർ) സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ സംസാരിക്കുന്നത് എന്നാണ് സംവിധായൻ പറയുന്നത് . മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിം​ഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.

ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നത് ഏറെ വിവാദമായിരുന്നു. നീണ്ട നാളുകളുടെ പോരാട്ടത്തിനൊടുവിലാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതിന് നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകൻ തന്റെ ഫേസ്ബുക് കുറി പ്പിലൂടെ . ചിത്രം മാർച്ച് 3-നാണ് റിലീസ് ചെയ്യുന്നത്. സിനിമയ്ക്കു പാത്രത്തിലോ ചാനലിലോ പരസ്യം ഉണ്ടാവില്ല എന്നും. ഇത് ജനം നിർമിച്ചു ജനം വിതരണം ചെയ്തു ജനം കാണുന്ന സിനിമയാണെന്നും സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. മാർച്ച് 3ന് തിയേറ്ററിൽ എത്തുമ്പോൾ, 1921 ലെ വംശഹത്യയ്ക്ക് നേതൃത്വം നൽകിയ പൈശാചികതയെ മാത്രമല്ല ജനം തിരിച്ചറിയുക. ഈ ചിത്രം വെളിച്ചം കാണാതിരിക്കാൻ ആവതെല്ലാം ചെയ്ത എല്ലാവരും ഓർക്കപ്പെടും എന്നും അദ്ദേഹം കൂട്ടി ചേർത്തു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്‌തി, ഇന്ന് സെൻസർ സർട്ടിഫിക്കറ്റ് കൈപറ്റി, ഒട്ടേറെ കറുപ്പ് കണ്ടു… കറുത്ത മനസ്സുകളെ കണ്ടു… അവരോട് യുദ്ധം ചെയ്തു….വിജയിച്ചു വെന്നിക്കൊടി പാറിച്ചു.. സഹായിച്ച പ്രധാന മന്ത്രി മോദിജിക്കും ,വക്കീൽ സുഹൃത്തുക്കൾക്ക് നന്ദി
ഒപ്പം പരിശുദ്ധിയുടെ ഒരുപാട് വെണ്മയും…കണ്ടു
എല്ലാവർക്കും നന്ദി..
പ്രത്യേകിച്ചും പുതുതായി ചാർജ്ജെടുത്ത സെൻസർ ഓഫീസർ അജയ് ജോയ് സാർ ആത്മാർഥതയോടെ ഇടപെട്ടു…
അദ്ദേഹത്തിന്റെ സഹായി സിദ്ധാർതഥനും, സഹപ്രവർത്തകരും കൂടെ നിന്നു…അവർക്ക്
പ്രത്യേകം നന്ദി

More in Malayalam

Trending

Recent

To Top