Connect with us

എല്ലാ വര്‍ഷവും തന്റെ ആത്മീയ യാത്രകളിലൂടെ തനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കും; കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി രജനികാന്ത്

Tamil

കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ആത്മീയ യാത്രയിലുടെ നവ്യാനുഭവങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം യാത്രകള്‍ തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് രജനീകാന്ത് പറഞ്ഞത്.

‘എല്ലാ വര്‍ഷവും തന്റെ ആത്മീയ യാത്രകളിലൂടെ തനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്ന് രജനീകാന്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പുതിയ അനുഭവങ്ങള്‍ വീണ്ടും യാത്രകള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇത്തവണയും എനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.

ഇത്തരം പവിത്രവും പുണ്യവുമായ യാത്രകള്‍ എന്റെ ജീവിതത്തിനും വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാണ്. ലോകം മുഴുവന്‍ ആത്മീയത ആവശ്യമാണ്.

ആത്മീയത എന്നാല്‍ സമാധാനവും സ്വസ്ഥതയും അനുഭവിക്കുക എന്നാണ്. എല്ലാവരും ദൈവത്തെ വിശ്വസിക്കുകയെന്ന് രജനീകാന്ത് പറഞ്ഞു. സിനിമാ തിരക്കുകള്‍ മാറ്റിവച്ചാണ് രജനീകാന്ത് തന്റെ ആത്മീയ യാത്രയ്ക്കായി തിരിച്ചത്.

എല്ലാ വര്‍ഷവും അദ്ദേഹം കേദാര്‍നാഥും ബദരിനാഥും സന്ദര്‍ശിക്കാറുണ്ട്. അടുത്തിടെ രജനീകാന്ത് അബുദാബിയിലെ ബാപ്‌സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ബാപ്‌സ് ക്ഷേത്രട്രസ്റ്റ് തന്നെ അവരുടെ ഔദ്യോ?ഗിക സമൂഹമാദ്ധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.

More in Tamil

Trending

Recent

To Top