Connect with us

വിക്രമുമായി പ്രണയം! മദ്യപിച്ച് ബഹളം വെച്ച് തൃഷ; സഹിക്കെട്ട് ആ നടൻ ; തൃഷയുടെ നിരവധി പ്രണയ രഹസ്യങ്ങൾ പുറത്തേക്ക്!

featured

വിക്രമുമായി പ്രണയം! മദ്യപിച്ച് ബഹളം വെച്ച് തൃഷ; സഹിക്കെട്ട് ആ നടൻ ; തൃഷയുടെ നിരവധി പ്രണയ രഹസ്യങ്ങൾ പുറത്തേക്ക്!

വിക്രമുമായി പ്രണയം! മദ്യപിച്ച് ബഹളം വെച്ച് തൃഷ; സഹിക്കെട്ട് ആ നടൻ ; തൃഷയുടെ നിരവധി പ്രണയ രഹസ്യങ്ങൾ പുറത്തേക്ക്!

തെന്നിന്ത്യയുടെ താരറാണിയാണ് നടി തൃഷ കൃഷ്ണൻ. സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. നിലവിൽ താരത്തിന് നാൽ‌പ്പത് വയസായി. പക്ഷെ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. അതിനാൽ നിലവിൽ നടൻ വിജയ്യുമായി പ്രണയത്തിലാണോ എന്ന തരത്തിൽ വാർത്തകൾ നിറയുന്നുണ്ട്. എന്നാൽ ഈ വിവാദങ്ങൾക്കിടയിൽ തൃഷയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചും തമിഴ് മാധ്യമപ്രവർത്തകൻ സബിത ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.

തൃഷയ്ക്ക് വിജയങ്ങൾ മാത്രമല്ല ഒട്ടനവധി അപമാനങ്ങളും സിനിമാമേഖലയിൽ നിന്നും നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് സബിത. ഒരിക്കൽ താരം കുളിക്കുന്ന വീഡിയോ വൈറലായിരുന്നു. ഒരു വാരിക ഇതുമായി ബന്ധപ്പെട്ട ഫോട്ടോ പ്രസിദ്ധീകരിച്ചു. ഇതോടെ മാസികയ്‌ക്കെതിരെ തൃഷ കേസും നൽകിയിരുന്നെന്നും ഇവർ പറയുന്നു.

അതേസമയം തൃഷയ്ക്ക് പാർട്ടിക്കും മറ്റുമായി ഒരു സംഘമുണ്ട്. ആ സംഘത്തോടൊപ്പം ചേർന്ന് താരം മദ്യപിക്കാറുണ്ടെന്നാണ് വെളിപ്പെടുത്തൽ. തൃഷ കുടിച്ചിട്ട് പൊതുസ്ഥലത്ത് ബഹളം വെച്ചുവെന്നത് ശരിയാണെന്നും അത് വാർത്തയായെങ്കിലും നടി ആ വാർത്തയ്ക്കെതിരെ പ്രതിഷേധിച്ചില്ലെന്നും രഹസ്യമായ പരസ്യമാണ്. മാത്രമല്ല പ്രതിഷേധിക്കുന്നതിനു പകരം അതു പബ്ലിസിറ്റിക്കായി ഉപയോഗിച്ച താരമാണ് തൃഷയെന്നും സബിത പറയുന്നു.

ഈ സമയത്തു തന്നെ വിക്രവുമായി പ്രണയത്തിലായിരുന്നു നടിയെന്നും സാമി പടത്തിനുശേഷമാണ് ഇരുവരും പ്രണയത്തിലായതെന്നുമാണ് സബിത പറയുന്നത്. എന്നാൽ പിന്നീട് വിജയ്ക്കൊപ്പം സിനിമകൾ ചെയ്യാൻ തുടങ്ങി. തുടർന്ന് ​ഗില്ലി വലിയ ഹിറ്റായതോടെ ഇരുവരും പ്രേക്ഷകരുടെ പ്രിയ ജോഡിയായി മാറിയെങ്കിലും അതും പാതിവഴിയിൽ അവസാനിച്ചു. ഇതിനു പിന്നാലെ തെലുങ്ക് നടൻ റാണയുമായി പ്രണയത്തിലായെങ്കിലും അത് വിജയം കണ്ടില്ല. വർഷങ്ങൾക്കുശേഷം ഒരു വ്യവസായിയുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നെങ്കിലും ചില കാരണങ്ങളാൽ വിവാഹം മുടങ്ങുകയായിരുന്നു എന്നും സബിത ജോസഫ് പറയുന്നു.

More in featured

Trending