Connect with us

മോദിയും അമിത് ഷായും അര്ജുനനെയും കൃഷ്‌ണനെയും പോലെ; സ്റ്റൈൽ മന്നൻ രജിനികാന്ത്

News

മോദിയും അമിത് ഷായും അര്ജുനനെയും കൃഷ്‌ണനെയും പോലെ; സ്റ്റൈൽ മന്നൻ രജിനികാന്ത്

മോദിയും അമിത് ഷായും അര്ജുനനെയും കൃഷ്‌ണനെയും പോലെ; സ്റ്റൈൽ മന്നൻ രജിനികാന്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും അര്‍ജുനനെയും കൃഷ്ണനെയുംപോലെയെന്ന് തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജിനി കാന്ത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന വകുപ്പ് ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെയും അതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതിനെയും തുടർന്നാണ് രജിനി ഇരുവരെയും പ്രശംസിച്ചത്.

മോദിയും അമിത്ഷായും അര്‍ജുനനെയും കൃഷ്ണനെയുംപോലെയാണ്. എന്നാൽ എന്നാൽ ഇതിൽ ആരാണ് അർജുനനും കൃഷ്ണനുമെന്ന് മോദിക്കും ഷായ്ക്കും മാത്രമേ അറിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ ദൗത്യത്തിന് അമിത് ഷാ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ ഇത് നടത്തിയ രീതി, അതിനെ നമിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾ പാർലമെന്റിൽ നടത്തിയ പ്രസംഗം. ഫന്റാസ്റ്റിക് സർ. അമിത് ഷായും മോദിയും കൃഷ്ണയെയും അർജ്ജുനനെയും പോലെയാണ്. ആരാണ് അർജ്ജുനൻ, ആരാണ് കൃഷ്ണൻ എന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് മാത്രമേ അറിയൂ,”രജനികാന്ത് പറഞ്ഞു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ലിസണിംഗ്, ലേണിംഗ്, ലീഡിംഗ്” എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് രാവിലെയായിരുന്നു പുസ്തക പ്രകാശനം. വാർത്താ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ അമിത് ഷാ പുസ്തകം പുറത്തിറക്കി.

“നിങ്ങൾക്കും രാജ്യത്തിനും ആശംസകൾ,” ഷായെ ചൂണ്ടിക്കാണിച്ച് രജനീകാന്ത് പറഞ്ഞു. വെങ്കയ്യ ജി ഒരു ആത്മീയ വ്യക്തിയാണ്, അദ്ദേഹം എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് എനിക്കറിയില്ല. വെങ്കയ്യ ജിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത അസാധാരണമാണ്. സുഹൃത്തുക്കളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം, രജിനി കാന്ത് പറഞ്ഞു.

rajinikanth says- modi- amitshah are arjunan and krishna- venkaiyya

More in News

Trending

Recent

To Top