ശബരിമലയില്‍ കാലങ്ങളായി ആചരിച്ചു പോരുന്ന ആചാരങ്ങളേയും ഐതിഹ്യങ്ങളേയും ബഹുമാനിക്കണം !! പ്രതികരണവുമായി രജനികാന്തും…
ശബരിമലയില്‍ കാലങ്ങളായി ആചരിച്ചു പോരുന്ന ആചാരങ്ങളേയും ഐതിഹ്യങ്ങളേയും ബഹുമാനിക്കണമെന്ന് രജനീകാന്ത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെങ്കിലും ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടേണ്ടത് തന്നെയാണെന്നും രജനീകാന്ത് പറയുന്നു.
സ്ത്രീകൾക്ക് തുല്യാവകാശം തന്നെ ലഭിക്കണം. എന്നാല്‍ അത് ആരാധനാലയങ്ങളുടെ കാര്യമാകുമ്പോൾ ആചാരങ്ങളും ഐതീഹ്യങ്ങളും കൂടി കണക്കിലെടുക്കണം എന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തിക് സുബ്ബരാജിന്റെ പേട്ടയുടെ ചിത്രീകരണത്തിനുശേഷം ചെൈന്നയിലെത്തിയ രജനീകാന്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
മീറ്റു ക്യാമ്പയിനിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. മീറ്റു ക്യാമ്പയിനും അതിനു ലഭിച്ച പിന്തുണയും വളരെ നല്ലതാണ്. ആരും അത് ദുരുപയോഗം ചെയ്യരുത്. ഇതെല്ലാം ശരിയായ രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും രജനീകാന്ത് പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല എന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി ഇന്നലെ വളരെ വേദനയോടെയാണ് ബാലഭാസ്കറുടെ വേണ്ടപ്പെട്ടവർ...