Connect with us

“ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക .അപ്പോൾ ഞാൻ മമ്മൂക്കയെ ഇൻസൾട്ട് ചെയ്യുന്നത് പോലെയാകും ” – പൃഥ്വിരാജ്

Malayalam Breaking News

“ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക .അപ്പോൾ ഞാൻ മമ്മൂക്കയെ ഇൻസൾട്ട് ചെയ്യുന്നത് പോലെയാകും ” – പൃഥ്വിരാജ്

“ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക .അപ്പോൾ ഞാൻ മമ്മൂക്കയെ ഇൻസൾട്ട് ചെയ്യുന്നത് പോലെയാകും ” – പൃഥ്വിരാജ്

നടനായി എത്തി നിർമാതാവും സംവിധായകനും ഒക്കെയായി അരങ്ങേറിയിരിക്കുകയാണ് പ്രിത്വിരാജ് . മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം ഒരുക്കിയിരിക്കുകയാണ് പ്രിത്വിരാജ്. ഇപ്പോൾ മമ്മൂട്ടി ആരാധകർക്ക് അറിയേണ്ടത് എന്നാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമെടുക്കുന്നത് എന്നാണ്.

അതിനിപ്പോള്‍ പൃഥ്വിരാജ് തന്നെ ഒരു മറുപടി തന്നിരിക്കുകയാണ്.‘ലോകത്തിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മമ്മൂക്ക. അദ്ദേഹത്തെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ വലിയ സ്വപ്നമാണ്. മമ്മൂക്കയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അത് അദ്ദേഹത്തിന് നമ്മള്‍ കൊടുക്കുന്ന ഒരു ആദരമാണ്.

വെറുതെ ഒരു തിരക്കഥ എടുത്തുകൊണ്ടുപോയാല്‍ ഞാന്‍ മമ്മൂക്കയെ ഇന്‍സള്‍ട്ട് ചെയ്യുന്നതുപോലെ ആയിപ്പോകും. മമ്മൂക്കയെ അര്‍ഹിക്കുന്ന ഒരു തിരക്കഥ ലഭിച്ചാലേ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ പറ്റൂ. എനിക്ക് എന്നെവച്ച് ഒരു സിനിമ ചെയ്യുന്നതുപോലെ ഈസിയായി മമ്മൂക്കയെ വച്ചൊരു സിനിമ ചെയ്യാന്‍ പറ്റില്ല. അര്‍ഹിക്കുന്ന ഒരു മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ്’ പൃഥ്വി പറഞ്ഞു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം മാര്‍ച്ച് അവസാനം തിയേറ്ററുകളിലെത്തും.

prithviraj about mammootty

Continue Reading

More in Malayalam Breaking News

Trending