Connect with us

എന്നെപ്പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയര്‍ പ്ലേ ഇല്ലാത്തത്; പ്രകാശ് രാജ്

News

എന്നെപ്പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയര്‍ പ്ലേ ഇല്ലാത്തത്; പ്രകാശ് രാജ്

എന്നെപ്പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയര്‍ പ്ലേ ഇല്ലാത്തത്; പ്രകാശ് രാജ്

ശക്തമായ കഥാപാത്രങ്ങള്‍ക്കപ്പുറത്ത് എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളും രാഷ്ട്രീയവും ഉള്ള താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ സിനിമയിലേക്ക് വരുന്ന യുവാക്കള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും മറ്റും നല്‍കുകയാണ് പ്രകാശ് രാജ്. ഒരാളുടെ മേഖല സിനിമയാണെന്ന് തിരഞ്ഞെടുക്കേണ്ടത് ആ വ്യക്തി തന്നെയാണെന്നും, എല്ലാവര്‍ക്കും മെന്റേഴ്‌സിനെ കണ്ടെത്താന്‍ കഴിയില്ലെന്നുമാണ് പ്രകാശ് രാജ് പറയുന്നത്. കൂടാതെ ആളുകള്‍ ഇപ്പോള്‍ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നതെന്നും, നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുമെന്നും പ്രകാശ് രാജ് പറയുന്നു.

‘നിങ്ങള്‍ സിനിമയില്‍ എത്താന്‍ യോഗ്യനാണ് എന്ന് നിങ്ങളോട് ആര് പറയും? നിങ്ങള്‍ വേണ്ടത്ര യോഗ്യനാണെന്ന് ആരെങ്കിലും മനസിലാക്കി തരുമോ? നിങ്ങളെ തയ്യാറാക്കിയെടുക്കുമോ? അതിനായി വാര്‍ത്തെടുക്കുമോ?. നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്, നിങ്ങള്‍ സിനിമയില്‍ എവിടെ എത്തണമെന്ന് അല്ലെങ്കില്‍ എങ്ങനെ മറ്റുള്ളവരെപ്പോലെ ജനപ്രിയനാകണമെന്ന്. നിങ്ങളുടെ അജണ്ട എന്താവണമെന്ന്?

എന്നെപ്പോലുള്ള, കോടിക്കണക്കിനാളുകളില്‍ ചിലര്‍ക്ക് മാത്രമേ കൃത്യമായ മെന്റേഴ്‌സിനെ കണ്ടേത്താനാകു. ഞാന്‍ കെ ബാലചന്ദറിനെ കണ്ടെത്തി. അത് ഞാന്‍ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. അതില്‍ എല്ലാ ക്രെഡിറ്റും എനിക്കു തന്നെയാണ്, കാരണം ഞാന്‍ എനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ചു. എനിക്ക് ലഭിച്ചിരുന്ന ഓരോ അവസരങ്ങളും ഓരോ വേദികളും എനിക്ക് അടുത്ത 10 സിനിമ നല്‍കുമോ എന്ന് ഞാന്‍ ചിന്തിക്കും.

എന്നെപ്പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയര്‍ പ്ലേ ഇല്ലാത്തത്, ഞങ്ങള്‍ ഒരു കുത്തക സൃഷ്ടിച്ചിട്ടുണ്ട്. അത് പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കില്ല. കാരണം അത് ഞങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമാണ്. കൂടാതെ, സംവിധായകരും എഴുത്തുകാരും പറയും, ‘നമുക്ക് ഒരു റെഡിമെയ്ഡ് ആക്ടര്‍ ഉള്ളപ്പോള്‍, എന്തിന് മറ്റൊരാളെ കണ്ടെത്തണം, ഞങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ പണം നല്‍കും, കുറച്ച് സിനിമകള്‍ നല്‍കും.

ആളുകള്‍ ഇപ്പോള്‍ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നത്. നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുകയാണ്. പക്ഷേ, വന്‍കിട കമ്പനികള്‍ അതിലേക്ക് ചുവടുവെക്കുന്നതോടെ അതും ഒടുവില്‍ കുത്തകയാകുകയാണ്. ഓരോ തവണയും സുതാര്യമായ സംവിധാനം വരുമ്പോള്‍, മനുഷ്യര്‍ അതിനെ കുത്തകയാക്കാനുള്ള വഴികള്‍ കണ്ടെത്തുന്നു. വലിയ പണമിടപാടു നടക്കുന്നതിനാല്‍, ഒന്നും അറിയാത്ത ആളുകള്‍ പോലും ഏത് തിരക്കഥ വേണമെന്നും, ഏത് അഭിനേതാക്കള്‍ വേണമെന്നും തീരുമാനിക്കുന്നു.’ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

More in News

Trending

Recent

To Top