Connect with us

സലാറിന്റെ നൂറ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും; ചെയ്യണ്ടത് ഇത്രമാത്രം, ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി നടന്‍

News

സലാറിന്റെ നൂറ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും; ചെയ്യണ്ടത് ഇത്രമാത്രം, ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി നടന്‍

സലാറിന്റെ നൂറ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും; ചെയ്യണ്ടത് ഇത്രമാത്രം, ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി നടന്‍

ആരാധകര്‍ ഏഖെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാര്‍. ഇപ്പോഴിതാ പാതിരാതിയിലെ സലാറിന്റെ ഫാന്‍സ് ഷോയ്ക്കായി താനും ഉണ്ടാകും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിഖില്‍ സിദ്ധാര്‍ഥ. സൗജന്യമായി സലാറിന്റെ നൂറ് ടിക്കറ്റുകള്‍ താന്‍ നല്‍കാമെന്നും നിഖില്‍ സിദ്ധാര്‍ഥ വാഗ്ദാനം ചെയ്യുന്നു.

തനിക്കൊപ്പം സലാര്‍ കാണാന്‍ അര്‍ദ്ധരാത്രി തിയറ്ററുകളില്‍ എത്തുന്ന കടുത്ത ആരാധകര്‍ക്ക് മാത്രമാണ് ടിക്കറ്റ് സൗജന്യമായി നല്‍കുക എന്നും പാന്‍ ഇന്ത്യന്‍ വിജയം നേടിയ കാര്‍ത്തികേയ അടക്കമുള്ള സിനിമകളിലെ നായകനായ നിഖില്‍ സിദ്ധാര്‍ഥ പറയുന്നു.

ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം ‘സ്വയംഭൂ’ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന ഒരു റിപ്പോര്‍ട്ടാണ്. സംവിധാനം നിര്‍വഹിക്കുന്നത് ഭരത് കൃഷ്!ണമാചാരിയാണ്. ‘സ്വയംഭൂ’ പ്രമേയം പുറത്തുവിട്ടിട്ടില്ല. ‘സ്വയംഭൂ’വും ഒരു പാന്‍ ഇന്ത്യന്‍ ചിത്രം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം ‘സ്‌പൈ’ ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ഗാരി ബിഎച്ചാണ് നിഖില്‍ സിദ്ധാര്‍ഥയ്!ക്കു പുറമേ ‘സ്‌പൈ’ സിനിമയില്‍ ഐശ്വര്യ മേനോന്‍, അഭിനവ്, സന്യ താക്കൂര്‍, ആര്യന്‍ രാജേഷ്, മകരന്ദ് ദേശ്പാണ്ഡേ, രവി വര്‍മ, സച്ചിന്‍ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിന്‍ മേഹ്ത, ജിഷു സെന്‍ഗുപ്ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥി വേഷത്തിലും എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു ‘സ്‌പൈ’യില്‍ വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വംശിയായിരുന്നു നിഖിലിന്റെ സ്!പൈയുടെ ഛായാഗ്രാഹണം. വിശാല്‍ ചന്ദ്രേശഖറായിരുന്നു സംഗീതം.

More in News

Trending