Malayalam
പോക്കിരിരാജയില്‍ പൃഥ്വിരാജ്! മധുരരാജയില്‍ ജയ്! മിനിസ്റ്റര്‍ രാജയില്‍ ഇനിയാര്?ഇതറിയാനായി ആകാംഷയോടെ ആരാധകർ
പോക്കിരിരാജയില്‍ പൃഥ്വിരാജ്! മധുരരാജയില്‍ ജയ്! മിനിസ്റ്റര്‍ രാജയില്‍ ഇനിയാര്?ഇതറിയാനായി ആകാംഷയോടെ ആരാധകർ
വെറും വരവു ആയിരിക്കില്ല രാജയുടേത് എന്ന് അണിയറ പ്രവർത്തകർ ആദ്യമേ തന്നെ പറഞ്ഞ കാര്യമാണ് .ഇപ്പോൾ മധുരരാജാ തീയറ്ററുകളിൽ റിലീസ് ആയതിനു ശേഷം പ്രേക്ഷകർ ആ പറഞ്ഞത് ശരി വച്ചിരിക്കുകയാണ് .മാസ്സും ക്ലാസും തമാശയുമൊക്കെയായി പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണ് മധുരരാജയെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. 9 വര്‍ഷത്തിന് ശേഷമുള്ള വരവിന് പ്രത്യേകതകളേറെയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണം ഈ ചിത്രത്തിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. 27 കോടി മുതല്‍മുടക്കില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.
ബോറടിക്കാതെ കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് മധുരരാജ. ലൂസിഫറിന് പിന്നാലെയായാണ് മമ്മൂട്ടിയും സിനിമയുമായെത്തിയത്. രണ്ടാം ഭാഗത്തിന് പിന്നാലെയായി മൂന്നാം ഭാഗവും എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതിനുള്ള സൂചന നല്‍കിയാണ് മധുരരാജ അവസാനിക്കുന്നത്. മിനിസ്റ്റര്‍ രാജയുമായി മമ്മൂട്ടിയും സംഘവും വീണ്ടുമെത്തുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരേയും ലഭിച്ചിട്ടില്ലെങ്കിലും ആരാധകര്‍ ഇതാഘോഷമാക്കി മാറ്റുകയാണ്.
പോക്കിരിരാജയില്‍ പൃഥ്വിരാജിന്റെ സഹോദരനായി എത്തിയത് പൃഥ്വിരാജായിരുന്നു. സൂര്യയുടെ അഭാവത്തെക്കുറിച്ചും പ്രേക്ഷകര്‍ ചോദിച്ചിരുന്നു. അവനിപ്പോള്‍ ഒരു സിനിമ ചെയ്യുന്ന തിരക്കിലാണെന്ന രാജയുടെ മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 100 കോടിയും കടന്ന് കുതിക്കുകയാണ്.രാജ ആദ്യ പാർട്ടിൽ പ്രിത്വി .രണ്ടാം ഭാഗത്തിൽ ജയ് ആയിരുന്നു .ഇനി മൂന്നാം ഭാഗമായ മിനിസ്റ്റർ രാജയിൽ ആരാവും വരിക എന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ഉയരുന്ന ചോദ്യം .മമ്മൂട്ടിക്ക് ഒപ്പം കിടപിടിക്കുന്ന ആ താരം ആരാണ് എന്നറിയാൻ നമുക്കും കാത്തിരിക്കാം .
pokkiriraja third part
