Malayalam
തീയറ്ററുകളിൽ നേർക്കുനേർ കൊമ്പുകോർത്തു മധുരരാജയും ലൂസിഫറും .അതിലും വലിയ പോരാണ് മിനി സ്‌ക്രീനിൽ
തീയറ്ററുകളിൽ നേർക്കുനേർ കൊമ്പുകോർത്തു മധുരരാജയും ലൂസിഫറും .അതിലും വലിയ പോരാണ് മിനി സ്‌ക്രീനിൽ
അവധിക്കാലം ലക്ഷ്യമാക്കി തീയറ്ററുകളിലേക്ക് പുതിയ പുതിയ ചിത്രങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ് .മമ്മൂട്ടിയുടെ മധുരരാജാ ഫഹദ് ഫാസിലിന്റെ അതിരന്‍ എന്നീ ചിത്രങ്ങളും തീയറ്ററുകളിൽ റിലീസ് ആയിട്ടുണ്ട് .ഈ ചിത്രങ്ങൾ എല്ലാം തന്നെ ബോസ്‌ഓഫീസ് തകർക്കും എന്ന കാര്യത്തിൽ സംശയമില്ല .മാർച്ച് അവസാനത്തോടെ ഇറങ്ങിയ ലൂസിഫർ എന്ന മോഹൻലാൽ ചിത്രം വളരെ നല്ല അഭിപ്രായങ്ങളുടെ മുന്നേറുകയാണ് .
ആദ്യത്തെ ഏട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്താന്‍ ലൂസിഫറിന് കഴിഞ്ഞിരുന്നു. തിയറ്ററുകളില്‍ ബിഗ് ബജറ്റിലൊരുക്കിയ സിനിമകള്‍ തകര്‍ത്തോടുമ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ദൃശ്യ വിസ്മയമായിരിക്കും. ഇത്തവണത്തെ വിഷു ലക്ഷ്യമാക്കി നിരവധി കുടുംബ ചിത്രങ്ങളും മാസ് എന്റര്‍ടെയിനറുകളുമാണ് ടെലിവിഷനില്‍ എത്താന്‍ പോവുന്നത്.
ജോസഫ്
ജോജു ജോര്‍ജ് ആദ്യമായി നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഹിറ്റ് മൂവിയായിരുന്നു ജോസഫ്. ഷാബി കബീര്‍ തിരക്കഥ ഒരുക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ജോജു ജോര്‍ജിന്റെ അഭിനയത്തിനും വലിയ കൈയടിയായിരുന്നു ലഭിച്ചത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകളും ഹിറ്റായിരുന്നു. വിഷു കഴിഞ്ഞ് ഈസ്റ്ററിന് മുന്നോടിയായിട്ടാണ് ജോസഫ് മിനിസ്‌ക്രീന്‍ പ്രേക്ഷകരിലേക്ക് എത്തുക. ഏഷ്യാനെറ്റില്‍ ഏപ്രില്‍ 21 ന് വൈകുന്നേരം 4.30 നാണ് ജോസഫ് എത്തുന്നത്.
കൂടെ
ബാംഗ്ലൂര്‍ ഡെയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കൂടെ. പൃഥ്വിരാജും നസ്രിയ നസീം, പാര്‍വ്വതി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കുടുംബ പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ച സിനിമയായിരുന്നു കൂടെ. വിഷു ദിനത്തില്‍ ഉച്ചയ്ക്ക് 12.30 ന് ഏഷ്യാനെറ്റിലാണ് കൂടെ സംപ്രേക്ഷണം ചെയ്യുന്നത്.
ഒടിയന്‍
ഇക്കഴിഞ്ഞ ഡിസംബറില്‍ തിയറ്ററുകളിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടായിരുന്നു ഒടിയനെത്തിയത്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. ഇത്തവണത്തെ വിഷുവിന് മിനിസ്‌ക്രീനില്‍ ആദ്യമായി ഒടിയന്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍ 15 ന് അമൃത ടിവിയില്‍ ഉച്ചയ്ക്ക് 1.30 നാണ് ഒടിയന്‍ സംപ്രേക്ഷണം ചെയ്യുന്നത്.
എന്റെ ഉമ്മാന്റെ പേര്
കഴിഞ്ഞ ക്രിസ്തുമസ് സീസണില്‍ റിലീസിനെത്തിയ ടൊവിനോ തോമസ് നായകനായി അഭിനയിച്ച ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ടൊവിനോയ്ക്ക് ഒപ്പം ഉര്‍വ്വശി ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി ഇത്തവണത്തെ വിഷുവിന് എന്റെ ഉമ്മാന്റെ പേരും ടെലിവിഷനിലേക്ക് എത്തുകയാണ്. ഏഷ്യാനെറ്റില്‍ വൈകുന്നേരം 4 മണിയ്ക്കാണ് ചിത്രം സംപ്രേക്ഷണം ചെയ്യുന്നത്.
ലോനപ്പന്റെ മാമ്മോദീസ
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയുമടക്കം തിയറ്ററുകളില്‍ ഹിറ്റായ നിരവധി സിനിമകളാണ് വിഷുവിന് ടെലിവിഷനിലെത്തുന്നത്. ജയറാമിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ലോനപ്പന്റെ മാമ്മോദീസ. അന്ന രാജന്‍ നായികയായിട്ടെത്തിയ ചിത്രം നല്ല പ്രേക്ഷക പ്രശംസ നേടിയിരുന്നു. വിഷിവുന് മഴവില്‍ മനോരമയിലാണ് ലോനപ്പന്റെ മാമ്മോദീസ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായിട്ടെത്തിയ തട്ടുപ്പുറത്ത് അച്യുതന്‍, അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഓട്ടോറിഷ തുടങ്ങിയവയാണ് മറ്റ് സിനിമകള്‍.
ഒരു അഡാറ് ലവ്
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയത് ചിത്രമായിരുന്നു ഒരു അഡാറ് ലവ്. സ്‌കൂള്‍ പശ്ചാലതലത്തിലൊരുക്കിയ ചിത്രം ഈ ഫെബ്രുവരിയിലായിരുന്നു റിലീസിനെത്തിയത്. ആഗോളതലത്തില്‍ വമ്പന്‍ പ്രധാന്യത്തോടെ എത്തിയ സിനിമയുടെ ഡിവിഡി കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പിന്നാലെ ടെലിവിഷനിലേക്കും സിനിമ എത്തുകയാണ്. വിഷു ദിനത്തില്‍ ഉച്ചയ്ക്ക് 1 മണിയ്ക്ക് സൂര്യ ടിവിയിലാണ് അഡാറ് ലവ് എത്തുന്നത്.
lucifer – maduraraaja movie
