Malayalam
ആര് പറഞ്ഞു ഗ്രാഫിക്‌സും വി എഫ് എക്സും ഉപയോഗിച്ചെന്ന്?മധുരരാജയിലെ ക്ലൈമാക്സ് രംഗത്തെ പറ്റി പീറ്റർ ഹെയ്ന്‍
ആര് പറഞ്ഞു ഗ്രാഫിക്‌സും വി എഫ് എക്സും ഉപയോഗിച്ചെന്ന്?മധുരരാജയിലെ ക്ലൈമാക്സ് രംഗത്തെ പറ്റി പീറ്റർ ഹെയ്ന്‍
പുലിമുരുകൻ എന്ന ബോക്സ് ഓഫീസിൽ ഹിറ്റിനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മധുരരാജ.പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണിത്. വൈശാഖും മമ്മൂട്ടിയും പൃഥ്വിരാജും എട്ടുവര്‍ഷം മുമ്ബ് ഒന്നിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗമെന്ന പേരിലാണ് മധുരരാജ എത്തുന്നതെങ്കിലും ചിത്രത്തിലെ ഒരു കഥാപാത്രത്തെ മാത്രമാണ് വീണ്ടുമെത്തിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഡ്യൂപ്പില്ലാതെ മമ്മൂട്ടി സംഘട്ടന രംഗം കൈകാര്യം ചെയ്യുന്ന ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ .
മുന്‍പ് ചെയ്തതിനേക്കാളൊക്കെ മികച്ചതാവണം മധുരരാജയിലെ സംഘട്ടനരംഗങ്ങളെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു. ഓരോ നീക്കങ്ങളും വളരെ റിയലിസ്റ്റിക്കായിരിക്കണമെന്നായിരുന്നു തീരുമാനം. അതിനായി റോപ്പുകളോ ഡ്യൂപ്പുകളെയോ ഉപയോഗിച്ചിരുന്നില്ല.
അതിനാല്‍ തന്നെ മമ്മൂട്ടി സാറുമായി ഒരുപാട് പ്രാക്ടീസുകള്‍ നടത്തിയിട്ടുണ്ടെന്നും ക്യാമറാ ഷൂട്ടിന് മുന്‍പ് പരിശീലനം നടത്തിയ ശേഷമാണ് ടേക്ക് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. അത് വളരെ കഠിനമായിരുന്നു. ചിലസമയത്ത് മമ്മൂട്ടി സാറിന് പോലും അലോസരമുണ്ടാക്കുന്നതായി എനിക്ക് തോന്നി. പക്ഷേ അദ്ദേഹം പറഞ്ഞത് ഇത് നമുക്ക് വേണ്ടി മാത്രമല്ലല്ലോ ആരാധകര്‍ക്ക് കൂടി വേണ്ടതല്ലേ. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞാ മതി ഞാന്‍ ചെയ്യാം എന്നാണ്. പീറ്റര്‍ ഹെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
പുലിമുരുകനില്‍ ക്ലൈമാക്‌സ് സീനില്‍ ഒരു പുലിയെ വെച്ചാണ് ക്‌ളൈമാക്‌സ് രംഗം ഷൂട്ട് ചെയ്തത്. അതുകൊണ്ട് അതെനിക്ക് വലിയ റിസ്‌ക് അല്ലായിരുന്നു. പക്ഷെ മധുര രാജയില്‍ ക്ലൈമാക്‌സ് ഫൈറ്റില്‍ ഒരുപാട് മൃഗങ്ങളെ ഉപയോഗിക്കേണ്ടി വന്നു. ഏകദേശം 8 മാസത്തോളം വിദേശ രാജ്യങ്ങളിലെ പോലീസ് നായയെ പരിശീലിപ്പിക്കുന്ന ടീംആയ k9 എന്ന ടീം ഈ മൃഗങ്ങളെ പരിശീലിപ്പിച്ചിരുന്നു .
പുലിമുരുകനിൽ ഗ്രാഫിക്‌സും വി എഫ് എക്സും ഉപയോഗിച്ചെങ്കിൽ മധുരരാജയിൽ 99 % ലൈവ് ആയിട്ടാണ് സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്ന് പീറ്റർ ഹെയ്ൻ പറയുന്നു . വരുന്ന വിഷു അടുപ്പിച്ചാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം പുറത്തിറങ്ങുന്നത് .
peter hein about madhuraraja