Connect with us

തീയ്യറ്ററുകളിൽ തിരയിളക്കം സൃഷ്ടിക്കാൻ പട്ടാഭിരാമൻ;നാളെ പ്രദർശനത്തിനെത്തുന്നു

Malayalam

തീയ്യറ്ററുകളിൽ തിരയിളക്കം സൃഷ്ടിക്കാൻ പട്ടാഭിരാമൻ;നാളെ പ്രദർശനത്തിനെത്തുന്നു

തീയ്യറ്ററുകളിൽ തിരയിളക്കം സൃഷ്ടിക്കാൻ പട്ടാഭിരാമൻ;നാളെ പ്രദർശനത്തിനെത്തുന്നു

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടാഭിരാമന്‍ ‘. ചിത്രം നാളെ പ്രദര്‍ശനത്തിനൊരുങ്ങുകയാണ് . ചിത്രത്തിൽ ഫുഡ് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് ജയറാം എത്തുന്നത് .ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്‍.

ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചിലസംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാര്‍. ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്.

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് പട്ടാഭിരാമന്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ , അച്ചായൻസ് , ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. സായ്കുമാര്‍, അനു മോള്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ഹരീഷ് കണാരന്‍, സുധീര്‍ കരമന, പ്രേം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

pattabhiraman releasing on tomorrow

More in Malayalam

Trending

Recent

To Top