Connect with us

മഞ്ജുവിന് അന്ന് ഷൂട്ടിംഗിനിടയില്‍ സംഭവിച്ച അപടകം വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് സംഭവിച്ചതു പോലെ ആരൊക്കെയോ ചേര്‍ന്ന് പറഞ്ഞ് പരത്തുന്നു; പല്ലിശ്ശേരി പറയുന്നു

Malayalam

മഞ്ജുവിന് അന്ന് ഷൂട്ടിംഗിനിടയില്‍ സംഭവിച്ച അപടകം വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് സംഭവിച്ചതു പോലെ ആരൊക്കെയോ ചേര്‍ന്ന് പറഞ്ഞ് പരത്തുന്നു; പല്ലിശ്ശേരി പറയുന്നു

മഞ്ജുവിന് അന്ന് ഷൂട്ടിംഗിനിടയില്‍ സംഭവിച്ച അപടകം വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് സംഭവിച്ചതു പോലെ ആരൊക്കെയോ ചേര്‍ന്ന് പറഞ്ഞ് പരത്തുന്നു; പല്ലിശ്ശേരി പറയുന്നു

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ ഷൂട്ടിംഗിനിടെ മഞഅജു വാര്യര്‍ക്ക് അപകടം സംഭവിച്ചു എന്ന് പറയുകയാണ് പല്ലിശ്ശേരി. തൃശൂരിലെ ഏനമ്മാവ് എന്ന സ്ഥലത്ത് ഷൂട്ടിംഗിനിടയില്‍ വള്ളം മറിഞ്ഞ് മഞ്ജു വാര്യര്‍ അപകടത്തില്‍ പെട്ടു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നും പല്ലിശ്ശേരി പറയുന്നു. വാര്‍ത്തയുടെ സത്യാവസ്ഥയറിയാന്‍ സുരേഷ് ഗോപിയുടെ പാപ്പന്‍ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ഡേവിഡ് കാച്ചപ്പള്ളിയെ വിളിച്ച് തിരക്കിയിരുന്നുവെന്നും ഇത് പണ്ട് സീരിയലില്‍ അഭിനയിക്കുമ്പോള്‍ നടന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞതായാണ് പല്ലിശ്ശേരി പറയുന്നത്.

നെടുമുടി വേണു തുടങ്ങിയ പ്രതിഭരായ താരങ്ങള്‍ അഭിനയിച്ച സീരിയല്‍ ദേശീയ തലത്തിലേയ്ക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിലെ ആ ശക്തമായ കഥാപാത്രം ചെയ്യാന്‍ മഞ്ജുവല്ലാതെ മറ്റാരുടെയും മുഖം അന്ന് മനസിലേയ്ക്ക് വന്നിരുന്നില്ല. അന്ന് സിനിമയില്‍ തിളങ്ങി നിന്നിരുന്ന മഞ്ജുവിനെ സീരിയലിലേയ്ക്ക് ക്ഷണിച്ചാല്‍ വരുമോ എന്നുള്ള ചോദ്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു. അങ്ങനെ മഞ്ജുവിന്റെ അച്ഛനോടും മഞ്ജുവിനോടും കഥ പറഞ്ഞു. സീരിയലിലേയ്ക്ക് ആണെന്ന് പറഞ്ഞിരുന്നില്ല.

പിന്നാലെ മഞ്ജുവിനും അച്ഛനും കഥ നന്നായി ഇഷ്ടപ്പെട്ടു. സീരിയലിലേയ്ക്കാണ് എന്ന് പറഞ്ഞപ്പോല്‍ മഞ്ജു ഒന്നും മിണ്ടിയിരുന്നില്ല. പിന്നീട് പലരും സീരിയലിലേയ്ക്ക് പോകരുതെന്നും മഞ്ജുവിന്റെ താരമൂല്യത്തിന് കോട്ടം സംഭവിക്കുമെന്നും പറഞ്ഞ് മുടക്കാന്‍ നോക്കിയെങ്കിലും മഞ്ജു വാര്യര്‍ സീരിയലില്‍ അഭിനയിക്കുകയായിരുന്നു. അത് നിര്‍മ്മിച്ചത് ഡേവിഡ് കാച്ചപ്പള്ളിയായിരുന്നു. ഷൂട്ടിംഗ് തുടങ്ങി ക്ലാമാക്‌സ് ചിത്രീകരിക്കുന്നതിനിടെ മഴപെയ്ത് പുഴ നിറഞ്ഞ് കവിയുന്ന സമയമായിരുന്നു. അത് തന്നെയായിരുന്നു ഈ സീനിനും ആവശ്യം.

അങ്ങനെ തൃശൂര്‍ ഏനാമ്മാവ് കടവില്‍ നിന്നും വള്ളത്തില്‍ മഞ്ജു വാര്യരും ബിന്ദു പണിക്കരും അടക്കമുള്ളവര്‍ അക്കരയ്ക്ക് പോകുന്നതാണ് സീന്‍. അങ്ങനെ പോകവെ കുത്തിയൊലിച്ചു വരുന്ന പുഴയുടെ മധ്യത്ത് എത്തിയതും വള്ളം മറിയുകയാണ്. ഇങ്ങേകരക്കല്‍ നില്‍ക്കുന്ന മഞഅജുവിന്റെ അച്ഛനും അണിയറപ്രവര്‍ത്തകരും എല്ലാവരും രക്ഷിക്കാന്‍ നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആരും രക്ഷപ്പെടില്ല എന്ന് വിചാരിച്ചായിരുന്നു കൂട്ടക്കരച്ചില്‍.

വള്ളം മറിഞ്ഞ് മഞ്ജു വാര്യരും ഒപ്പമുള്ളവരും താഴ്ന്ന് പോകുകയാണ്. പിന്നെ എങ്ങനെയൊക്കെയോയാണ് അവരെ രക്ഷപ്പെടുത്തിയത്. എല്ലാവരും കുറേ വെള്ളം കുടിച്ചു. എന്നാല്‍ അന്ന് ഇത് അത്രയും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നില്ല. പക്ഷേ താനിത് അന്ന് എഴുതിയിരുന്നുവെന്നും പല്ലിശ്ശേരി പറയുന്നു. അത് പലരും പകുതിയേ വിശ്വസിച്ചിരുന്നുള്ളൂ. ഷൂട്ടിംഗിനിടെയിലുള്ള ഒരു സീന്‍ മാത്രമാണെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പഴയ സംഭവം ആരൊക്കെയോ എടുത്ത് ഇപ്പോള്‍ നടന്ന സംഭവമായി പറഞ്ഞു പരത്തുകയാണ്.

മഞ്ജു വാര്യര്‍ വളരെ റിസ്‌ക് എടുത്ത് അഭിനയിക്കുന്ന നടിയായതിനാല്‍ തന്നെ പുതുതായി എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോയെന്ന് ഡേവിഡ് തന്നെ ആരെയൊക്കെയോ വിളിച്ചു അന്വേഷിച്ചുവെന്നും. മഞ്ജുവിന് കുഴപ്പൊന്നും ഇല്ലെന്നും പുതിയ സിനിമാ തിരക്കുകളുമായി താരം സുഖമായിരിക്കുന്നുവെന്നുമാണ് അദ്ദേഹം തന്നെ തിരിച്ച് വിളിച്ച് പറഞ്ഞതെന്നു പല്ലിശ്ശേരി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

More in Malayalam

Trending