Connect with us

‘മക്കള്‍ശെല്‍വി’യായി വരലക്ഷ്മി’

Interesting Stories

‘മക്കള്‍ശെല്‍വി’യായി വരലക്ഷ്മി’

‘മക്കള്‍ശെല്‍വി’യായി വരലക്ഷ്മി’

വിക്രംവേദ, കസബ, മാസ്റ്റര്‍പീസ്, കാറ്റ്് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് വരലക്ഷ്മി ശരത്കുമാര്‍. നടന്‍ ശരത്കുമാറിന്റെ മകളെന്ന ലേബലില്‍ ‘പോടാ പോടീ’ എന്ന സിനിമയിലൂടെ ചിലമ്പരശന് നായികയായാണ് പ്രവേശം. എന്നാല്‍, 2016 ല്‍ ഇറങ്ങിയ മൂന്നു ചിത്രങ്ങളിലൂടെ തന്റെ പേര് വിളിച്ചറിയിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്്.

താരൈ തപ്പട്ടൈ, കസബ, വിക്രം വേദ, നിബുണന്‍ എന്നിവയിലെ അഭിനയത്തിന് നിരൂപകശ്രദ്ധപോലും നേടിക്കൊടുത്തു. മികച്ച സഹഹനടിക്കും ക്യാരക്ടര്‍ റോളിനുമുള്ള ഫിലിംഫെയര്‍, സൈമ അവാര്‍ഡുകളും തേടിയെത്തി. കഴിഞ്ഞവര്‍ഷം ഇറങ്ങിയ മൂന്നു ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി. മാരി 2, സണ്ടക്കോഴി 2, സര്‍ക്കാര്‍ എന്നിവയിലെ വരലക്ഷ്മിയുടെ പ്രകടനം ഏറെ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു.

ഇപ്പോഴിതാ തമിഴ് സിനിമയുടെ മക്കള്‍ ശെല്‍വിയാകാനാണ് ‘വരു’വിന്റെ പുറപ്പാട്. ചിത്രീകരണം തുടരുന്ന ഡാനിയില്‍ ഒരു ലാബ്രഡോര്‍ നായയും ആദ്യവസാനം വരലക്ഷ്മിക്കൊപ്പമുണ്ട്. നായികാപ്രാധാന്യമുള്ള ചിത്രം സംവിധാനംചെയ്യുന്നത് സന്താനമൂര്‍ത്തിയാണ്. പൊലീസ് ഇന്‍സ്‌പെക്ടറാണ് വരലക്ഷ്മി. പൊലീസ്‌നായയും ഇന്‍സ്‌പെക്ടറും തമ്മിലുള്ള ആത്മബന്ധവും തുടര്‍കൊലപാതകങ്ങള്‍ തെളിയിക്കുന്നതുമാണ് കഥ.

ചിത്രീകരണവേളയില്‍ നാട്ടുകാരായ നിരവധി സ്ത്രീകള്‍ വരലക്ഷ്മിയെ കാണാനും സംസാരിക്കാനുമെത്തി. എല്ലാവരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തിയ ‘വരുവിനെ’ നാട്ടുകാര്‍തന്നെയാണ സ്‌നേഹത്തോടെ മക്കള്‍ശെല്‍വി എന്നു വിളിച്ചത് . ഇതോടെ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിലടക്കം അങ്ങനെ പ്രയോഗിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു.


രാജപാര്‍വൈ എന്ന അടുത്ത ചിത്രത്തിനായി കത്തിപയറ്റ് പരിശീലിക്കുകയാണ് മക്കള്‍ ശെല്‍വി. വെല്‍വെറ്റ് നഗരം, കന്നിത്തീവ്ക, കന്നിരാസി തുടങ്ങിയവയാണ് വരാനുള്ള വരലക്ഷ്മി ചിത്രങ്ങള്‍.

Now Varalekshmi Sharathkumar is Makkalselvi..

Continue Reading
You may also like...

More in Interesting Stories

Trending

Recent

To Top