Connect with us

പരാജയപ്പെട്ട് പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്

Actress

പരാജയപ്പെട്ട് പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്

പരാജയപ്പെട്ട് പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്

അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയുന്ന കേരള ഡാന്‍സ് ലീഗില്‍ നൂറിന്‍ അതിഥിയായി എത്തിയതിന്റെയും അഡാര്‍ ലൗവിലെ എടി പെണ്ണേ എന്ന ഗാനത്തിന് ഡാന്‍സ് മാസ്റ്റര്‍ അനീഷുമൊത്ത് ചുവടുവെച്ചതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു താരം.

സംസാരിക്കുന്നതിനിടെ ഈ ചാനലിന്റെ പ്രൊഡക്ടാണെന്ന് നൂറിന്‍ പറഞ്ഞു. അത് അധികമാര്‍ക്കും അറിയില്ലെന്നും മുന്‍പ് ഇതേ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡാന്‍സ് പരിപാടിയായ സൂപ്പര്‍ ഡാന്‍സില്‍ താന്‍ പങ്കെടുത്തിരുന്നതായും എന്നാല്‍ മല്‍സരത്തില്‍ ആദ്യ എലിമിനേഷനിലൂടെ താന്‍ പുറത്തേക്ക് പോവുകയായിരുന്നുവെന്നും താരം പറഞ്ഞു. അന്ന് ഒരുപാട് സങ്കടം തോന്നിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ അതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. കോറിയോഗ്രാഫറായ ശ്രീധര്‍ മാസ്റ്റര്‍, ഭരത്, കനിഹ തുടങ്ങിയവരാണ് ഡികെഡിയുംടെ വിധികര്‍ത്താക്കള്‍. സിനിമയില്‍ എത്തും മുന്‍പ് ടിക്ടോക്കില്‍ സജീവയായിരുന്നു നൂറിന്‍. ഉപ്പും മുളകും എന്ന പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ അതിഥി താരമായും എത്തിയിരുന്നു.

2017ല്‍ മിസ് കേരള ഫിറ്റ്നസ് പട്ടം സ്വന്തമാക്കിയ താരമാണ് കൊല്ലം കാരിയായ നൂറിന്‍ ഷെരീഫ്. എന്നിരുന്നാലും ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ലൗവാണ് താരത്തിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഒമര്‍ ലുലുവിന്റെ തന്നെ ചിത്രമായ ചങ്ക്‌സിലൂടെയാണ് നൂറിന്‍ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. മോഡലിങ്ങും, അഭിനയവും കൂടാതെ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ആരാധകര്‍ താരത്തോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്.

noorin

Continue Reading
You may also like...

More in Actress

Trending

Recent

To Top