Connect with us

മോഹൻലാലിന്റെ നീരാളിയുടെ റിലീസ് മാറ്റി !

Malayalam Breaking News

മോഹൻലാലിന്റെ നീരാളിയുടെ റിലീസ് മാറ്റി !

മോഹൻലാലിന്റെ നീരാളിയുടെ റിലീസ് മാറ്റി !

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി. ട്രൈലെറെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ജൂണ്‍ 14 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇത് ജൂണ്‍ 15 ലേക്ക് മാറ്റുകയായിരുന്നു.
അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിനെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.നവാഗതനായ സാജു തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. നീരാളിയില്‍ നാദിയ മൊയ്തുവാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, പാര്‍വതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം ആരാധകശ്രദ്ധ നേടിയിരുന്നു.
എന്നാൽ ,ജയസൂര്യ പ്രധാന കഥാപാത്രമായെത്തുന്ന ഞാന്‍ മേരിക്കുട്ടി, പൃഥ്വിരാജ്- പാര്‍വതി ജോഡിയുടെ മൈ സ്‌റ്റോറി, സല്‍മാന്‍ ഖാന്‍ ചിത്രം റേസ് 3 എന്നിവയ്‌ക്കൊപ്പമാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് ജൂണില്‍ റിലീസ് ചെയ്യുന്നത്. 

More in Malayalam Breaking News

Trending