Connect with us

ജീവന്‍ രക്ഷിച്ച മാലാഖകൂട്ടങ്ങൾ; ഹൃദയ സ്പർശിയായ കുറിപ്പുമായി നിര്‍മല്‍ പാലാഴി

Malayalam

ജീവന്‍ രക്ഷിച്ച മാലാഖകൂട്ടങ്ങൾ; ഹൃദയ സ്പർശിയായ കുറിപ്പുമായി നിര്‍മല്‍ പാലാഴി

ജീവന്‍ രക്ഷിച്ച മാലാഖകൂട്ടങ്ങൾ; ഹൃദയ സ്പർശിയായ കുറിപ്പുമായി നിര്‍മല്‍ പാലാഴി

അപകടത്തില്‍പ്പെട്ട് കിടന്നിരുന്ന തന്റെ ജീവന്‍ രക്ഷിച്ച ഭൂമിയിലെ മാലാഖമാരെ ഓര്‍ക്കുകയാണ് സിനിമാ – കോമഡി താരം നിര്‍മ്മല്‍ പാലാഴി. തങ്ങളുടെ അസുഖം ഭേദമാകുമ്ബോള്‍ എല്ലാവരും മറന്ന് പോകുന്ന നഴ്‌സുമാരെ ചേര്‍ത്ത് പിടിച്ച വ്യക്തിയാണ് നിര്‍മല്‍ പാലാഴി.

ഓര്‍മ്മയില്ലാതെ കിടന്നിരുന്ന തന്നെ പരിചരിച്ചിരുന്ന നഴ്‌സുമാരെ പിന്നീട് സുഖം പ്രാപിച്ചപ്പോള്‍ തിരഞ്ഞ് ചെന്നതും, എന്നാല്‍ കാണാന്‍ സാധിക്കാതെ വന്നതോടെ അവരെ അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌ അവരെ ചേര്‍ത്ത് മാലാഖക്കൂട്ടം എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതും നിര്‍മല്‍ ഓര്‍മ്മ പങ്കിടുന്നു. അതേസമയം ദുരിതകാലത്ത് വാനോളം പുകഴ്ത്തുകയും പിന്നീട് അവരെ മറന്ന് പോകുന്നതിലെ ആശങ്കയും നിര്‍മല്‍ പാലാഴി പങ്കുവെക്കുന്നുണ്ട്.

നിര്‍മല്‍ പാലാഴിയുടെ ഫേസ്ബുക്ക് കുറിപ്പ്

കോഴിക്കോട് മിംസില്‍ ആക്സിഡന്റ് പറ്റി കിടക്കുമ്ബോള്‍ അന്നത്തെ ഓര്‍മ്മ അത്ര ശരിയല്ലായിരുന്നു അതുകൊണ്ടു തന്നെ ഒരു ഉറക്കത്തില്‍ കണ്ട പോലുള്ള ഓര്‍മ്മയെ ഉള്ളു എന്നാലും ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ എത്തി കുറച്ചു മാസങ്ങള്‍ കഴിഞ്ഞു മിംസില്‍ ചെക്കപ്പിന് ചെന്നു എന്റെ ചെക്കപ്പ് എന്നതില്‍ ഉപരി ഇവരെയൊക്കെ ഒരിക്കല്‍കൂടി കാണാലോ എന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍ പക്ഷെ അവിടെയെത്തിയപ്പോള്‍ ഒട്ടുമിക്ക ആളുകളും വേറെ സ്ഥലത്തേക്ക് പോയി അതൊരു വല്ലാത്ത സങ്കടം ആയിപ്പോയി.പിന്നെ ഒരു ആഗ്രഹം ഇവരെയൊക്കെ ഒരുമിച്ചു ഒരിക്കല്‍കൂടി കാണണം എന്ന് ആകെ ഉള്ള ബന്ധം ‘അനുശ്രീ’ആയി മാത്രം അനുശ്രീയുടെ ഫേസ് ബുക്ക് ലൂടെ ഞാന്‍ കുറെ പേരെ കണ്ടു ഞാന്‍ അവര്‍ക്കൊക്കെ requst അയച്ചു മെസഞ്ചര്‍ ല് ഞാന്‍ എന്നെ പരിചയ പെടുത്തി അവരുടെയെല്ലാം നമ്ബര്‍ വാങ്ങിച്ചു ഒരു വാട്സ്‌ആപ് ഗ്രുപ്പ് തുടങ്ങി ‘എന്റെ മാലാഖ കൂട്ടം’ വീട്ടില്‍ 100 വിഷമങ്ങള്‍ ഉണ്ടാവും അതൊക്കെ മനസ്സില്‍ ഒതുക്കി വച്ചു മുന്നില്‍ വന്നു കിടക്കുന്ന പല സ്വഭാവക്കാരായ രോഗികളെ വളരെ തുച്ഛമായ വരുമാനത്തിന് പൊന്നുപോലെ പരിച്ചരിക്കുന്ന ഇവരെ ആ പേരിട്ടു തന്നെയല്ലേ വിളിക്കേണ്ടത്. എന്റെ അടുത്തു ബന്ധമുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകനോട് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ ആള് പറഞ്ഞു ഞങ്ങളൊക്കെ സീസണല്‍ ദൈവങ്ങള്‍ അല്ലെ നിര്‍മ്മല്‍… ആലോചിച്ചപ്പോള്‍ അതും ശരിയാണ് ഇവിടെ നിപ്പയോ കൊറോണയോ അങ്ങനെയുള്ള എന്തെങ്കിലും മഹാവിപത്തുകള് വരുമ്ബോള്‍ പത്ര ടിവി സോഷ്യല്‍ മീഡിയ കളിലൊക്കെ ഇവര്‍ മനുഷ്യ രൂപമുള്ള മാലാഖമാര്‍.അതൊക്കെ കഴിഞ്ഞു എല്ലാം എന്നു സെയ്ഫ് ആയാല്‍ അതേ മാലാഖമാര്‍ തങ്ങളുടെ തുച്ഛമായ വരുമാനം ഒന്നു കൂട്ടി തരുവാന്‍ പൊരിവെയിലത്ത്‌ തെരുവില്‍ കിടന്നു തൊണ്ട പൊട്ടിക്കുണ്ടാവും അപ്പോള്‍ പറഞ്ഞത് ശരിയല്ലേ ‘സീസണല്‍ ദൈവങ്ങള്‍’ ഇനിയെങ്കിലും ഈ ദൈവങ്ങളെ സീസണ്‍ വരുമ്ബോള്‍ മാത്രം ആരാധിക്കരുത്. ഈ ദൈവങ്ങള്‍ ജീവന്‍ തിരിച്ചു തന്ന ഒരു എളിയ ഭക്തന്റെ അപേക്ഷ….

nirmal

More in Malayalam

Trending

Recent

To Top