Connect with us

സുശാന്തിന്റെ മരണത്തില്‍ രാകുലിന്റെ പങ്ക്; മാപ്പ് പറയണമെന്ന് എന്‍ബിഎസ്എ

News

സുശാന്തിന്റെ മരണത്തില്‍ രാകുലിന്റെ പങ്ക്; മാപ്പ് പറയണമെന്ന് എന്‍ബിഎസ്എ

സുശാന്തിന്റെ മരണത്തില്‍ രാകുലിന്റെ പങ്ക്; മാപ്പ് പറയണമെന്ന് എന്‍ബിഎസ്എ

സുശാന്ത് സിംഗ് രജ്പുത്തിന്റെമരണവുമായി ബന്ധപ്പെട്ട് നടി രാകുല്‍ പ്രീത് സിങിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ചാനലുകള്‍ താരത്തോട് മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി (എന്‍ബിഎസ്എ). സീ ന്യൂസ്, സീ 24, സീ ഹിന്ദുസ്ഥാനി എന്നീ ചാനലുകളോടാണ് ഡിസംബര്‍ 17ന് മാപ്പ് പറയുന്നത് പ്രക്ഷേപണം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


കൂടാതെ ടൈംസ് നൗ, ഇന്ത്യ ടിവി, ഇന്ത്യ ടുഡെ, ന്യൂസ് ആക്ഷന്‍, ആജ് തക്, എബിപി ന്യൂസ് എന്നീ ചാനലുകളോട് സുശാന്തുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തി മയക്കുമരുന്ന് കേസില്‍ രാകുലിന്റെ പേര് പറഞ്ഞു എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ താരം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ രാകുലിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് റിയയും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി എന്‍ബിഎസ്എയോട് വ്യാജ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.

More in News

Trending

Recent

To Top