Connect with us

വീടിനു പുറത്തിറങ്ങില്ല, ഒന്നും പ്ലാന്‍ ചെയ്യാതെ തന്നെ എല്ലാം സംഭവിച്ചു പോയി; പ്രേമത്തിനു മുമ്പ് അതെല്ലാം പരീക്ഷിച്ചുവെന്ന് സായി പല്ലവി

News

വീടിനു പുറത്തിറങ്ങില്ല, ഒന്നും പ്ലാന്‍ ചെയ്യാതെ തന്നെ എല്ലാം സംഭവിച്ചു പോയി; പ്രേമത്തിനു മുമ്പ് അതെല്ലാം പരീക്ഷിച്ചുവെന്ന് സായി പല്ലവി

വീടിനു പുറത്തിറങ്ങില്ല, ഒന്നും പ്ലാന്‍ ചെയ്യാതെ തന്നെ എല്ലാം സംഭവിച്ചു പോയി; പ്രേമത്തിനു മുമ്പ് അതെല്ലാം പരീക്ഷിച്ചുവെന്ന് സായി പല്ലവി

വ്യത്യസ്തമായ അഭിനയം കൊണ്ടും ചടുലമായ നൃത്തചുവടുകളുമായി പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയ താരമാണ് ആരാധകരുടെ സ്വന്തം ‘മലര്‍ മിസ്’ ആയ സായ് പല്ലവി. എവിടെയും തന്റേതായ വ്യക്തിത്വവും അഭിപ്രായവും തുറന്ന് പറയാന്‍ മടികാണിക്കാത്ത താരം കൂടിയാണ് സായ് പല്ലവി. മേക്കപ്പിനും അഴകിനും പിന്നാലെ പായുന്ന ഇന്നത്തെ നായികമാരില്‍ നിന്നും സായ് പല്ലവിയെ വ്യത്യസ്തമാക്കുന്നത് ഓവര്‍ മേക്കപ്പൊന്നുമില്ലാതെ മുഖത്തെ പാടുകളുമായി എവിടെയും കടന്നു വരുന്നതു കൊണ്ടു തന്നെയാണ്. ഒരു സാധാരണക്കാരിയായി ആണ് സായ് പല്ലവി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്. പണമല്ല, പ്രേക്ഷകരോടുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്ന് സായ് പല്ലവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിാലണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യത്തിന് മോഡലാകാനുള്ള ക്ഷണം നിരസിച്ചത് ഏറെ വാര്‍ത്തയായിരുന്നു ഏകദേശം രണ്ട് കോടി രൂപയോളമാണ് ഈ ക്ഷണം നിരസിച്ചത് കാരണം നഷ്ടമായത്. എന്നാല്‍ ഈ ആത്മവിശ്വാസം തനിക്ക് നല്‍കിയത് പ്രേക്ഷകരും പ്രേമം എന്ന സിനിമയുമാണെന്നാണ് താരം പറയുന്നത്. മുഖത്തെ പാടുകളെക്കുറിച്ച് അപകര്‍ഷതാബോധം കൊണ്ടു നടന്നിരുന്ന തന്നെ സ്വീകരിച്ചതും ആഘോഷിച്ചതും പ്രേക്ഷകരാണെന്നും താരം പറഞ്ഞു.

ഞാന്‍ എല്ലായ്‌പ്പോഴും ലളിത ജീവിതം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പണം എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടില്ല. ഇതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അങ്ങനെയല്ലാത്തവരും ഉണ്ട്. എനിക്കവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും അവരുടേതായ ചോയ്‌സുകളുണ്ട്. എന്നാല്‍ നമ്മുടെ ഒരു ചോയ്‌സ് നിരവധി പേരെ ബാധിക്കുന്നുണ്ടെങ്കില്‍ ഒരു നിലപാട് എടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും. സമൂഹം സൃഷ്ടിച്ച സൗന്ദര്യത്തിന്റെ അഴകളവുകള്‍ വച്ച് സ്വന്തം നിറത്തിന്റെ പേരിലും മറ്റും സ്വയം താഴ്ന്നവരാണെന്ന അപകര്‍ഷതാബോധം കൊണ്ടുനടക്കുന്നവര്‍ ഏറെയുണ്ട്. ഞാനെന്തിന് മറ്റുള്ളവരെക്കുറിച്ച് പറയണം? ഞാന്‍ സ്വയം അങ്ങനെയായിരുന്നല്ലോ.

പ്രേമത്തിന് മുന്‍പ് എന്റെ മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകള്‍ ഞാനും പരീക്ഷിച്ചിട്ടുണ്ട്. എനിക്ക് വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നു. ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കും. എന്റെ വിചാരം ആളുകള്‍ എന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക… എന്റെ കണ്ണില്‍ നോക്കി സംസാരിക്കില്ല. അങ്ങനെ ഗുരുതരമായ പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ പ്രേമത്തിനു ശേഷം ആളുകള്‍ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവര്‍ക്ക് എന്നെ കൂടുതല്‍ ഇഷ്ടമായി. കൗമാരപ്രായത്തിലുള്ള കുട്ടികളെ ആ കഥാപാത്രം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത് എന്നെ കൂടുതല്‍ കരുത്തയാക്കി. അവരുടെ സ്‌നേഹത്തിന് പകരമായി എനിക്ക് എന്തെങ്കിലും അവര്‍ക്ക് കൊടുക്കണമായിരുന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. അവര്‍ ഒറ്റയ്ക്കല്ല എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്.

ഇതൊന്നും പ്ലാന്‍ ചെയ്തല്ല ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എല്ലാം സംഭവിച്ചു പോയതാണ്. എന്റെ വീട്ടില്‍ പോലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നേക്കാളും ഡാര്‍ക്ക് ആണ് എന്റെ അനുജത്തി. അവള്‍ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോള്‍ അമ്മ പറയും, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണമെന്ന്. പാവം കുട്ടി… ഇഷ്ടമല്ലെങ്കിലും അവള്‍ അതെല്ലാം കഴിക്കും. ഇതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. നിറത്തിന്റെ പേരില്‍ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കണമെന്ന് എനിക്ക് തോന്നി. മറ്റാര്‍ക്കും വേണ്ടിയല്ല… എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്കിത് ചെയ്യണമായിരുന്നു. അതു ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം? അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. എന്നും പറഞ്ഞിരിക്കുകയാണ് സായി പല്ലവി. 

More in News

Trending

Recent

To Top