Connect with us

സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

News

സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

തിഹാർ ജയിലിൽ കഴിയവേ, 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മണിക്കൂറുകളോളമാണ് ലീനയെ ഇ.ഡി ചോദ്യം ചെയ്തതെന്നാണ് വിവരം.

ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തിൽ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടിപാർലറിൽ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസുമുണ്ട്. സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവിൽ ഇഡി നടത്തിയ റെയ്ഡിൽ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു.

മലയാളത്തിലും തമിഴിലും ഏതാനും സിനിമകളിൽ തിളങ്ങിയിട്ടുള്ള നടിയാണ് ലീന . 2009ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത റെഡ് ചില്ലീസ് എന്ന സിനിമയിലൂടെയെത്തിയ താരം പിന്നീട് കോബ്ര, ഹസ്ബൻഡ്സ് ഇൻ ഗോവ എന്നീ മലയാളം സിനിമകളിലും അഭിനയിച്ചിരുന്നു. തമിഴിൽ മദ്രാസ് കഫെ, ബിരിയാണി എന്നീ സിനിമകളുടേയും ഭാഗമായി. എന്നാൽ 2013 മുതൽ ലീന വിവാദ നായികയാണ്. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top