Connect with us

‘തൊഴിലില്ല’; കഴിഞ്ഞ വര്‍ഷം അടക്കേണ്ട നികുതിയില്‍ പകുതി തനിക്ക് അടക്കാന്‍ സാധിച്ചില്ലെന്ന് കങ്കണ, ബോളിവുഡിലെ തന്നെ ഏറ്റവും അധികം നികുതി അടക്കുന്ന വ്യക്തിയും താന്‍ ആണെന്ന് നടി

News

‘തൊഴിലില്ല’; കഴിഞ്ഞ വര്‍ഷം അടക്കേണ്ട നികുതിയില്‍ പകുതി തനിക്ക് അടക്കാന്‍ സാധിച്ചില്ലെന്ന് കങ്കണ, ബോളിവുഡിലെ തന്നെ ഏറ്റവും അധികം നികുതി അടക്കുന്ന വ്യക്തിയും താന്‍ ആണെന്ന് നടി

‘തൊഴിലില്ല’; കഴിഞ്ഞ വര്‍ഷം അടക്കേണ്ട നികുതിയില്‍ പകുതി തനിക്ക് അടക്കാന്‍ സാധിച്ചില്ലെന്ന് കങ്കണ, ബോളിവുഡിലെ തന്നെ ഏറ്റവും അധികം നികുതി അടക്കുന്ന വ്യക്തിയും താന്‍ ആണെന്ന് നടി

തൊഴില്‍ ഒന്നും ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം അടക്കേണ്ട നികുതിയില്‍ പകുതി തനിക്ക് അടക്കാന്‍ സാധിച്ചില്ലെന്ന് അറിയിച്ച് നടി കങ്കണ റണാവത്ത്. ജീവിതത്തില്‍ ആദ്യമായാണ് താന്‍ നികുതി അടക്കാത്തത് എന്നും സര്‍ക്കാര്‍ ഈ തുകയില്‍ പലിശ ഈടാക്കുന്നുണ്ട് എന്നും കങ്കണ പറഞ്ഞു. ബോളിവുഡിലെ തന്നെ ഏറ്റവും അധികം നികുതി അടക്കുന്ന വ്യക്തിയും താന്‍ ആണെന്ന് നടി പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘നിലവില്‍ ഏറ്റവും ഉയര്‍ന്ന നികുതി അടയ്ക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. എന്റെ വരുമാനത്തിന്റെ 45% ഞാന്‍ നികുതി അടക്കുന്നു. ഏറ്റവും അധികം നികുതി അടക്കുന്ന നടിയാണെങ്കില്‍ പോലും കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി ഇതുവരെ എനിക്ക് അടക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു കാരണം ‘ജോലിയില്ല’ എന്നത് തന്നെ. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ നികുതി അടക്കാന്‍ വൈകുന്നത്. അടക്കാനുള്ള ആ തുകയില്‍ സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ട്. എന്നാലും ഈ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ സമയം നമുക്ക് എല്ലാവര്‍ക്കും ദുര്‍ഘടം നിറഞ്ഞതായിരിക്കും. എന്നാല്‍ നമ്മള്‍ എല്ലാവരും ഒന്നിച്ച് നിന്നാല്‍ ഈ സമയത്തേക്കാള്‍ ശക്തരാണ് നമ്മള്‍ എന്നാണ് കങ്കണ പറഞ്ഞത്.

അതേസമയം, രാജ്യത്ത് സൗജന്യ വാക്‌സിന്‍ നടപ്പിലാക്കിയ വിവരം പ്രധാന മന്ത്രി നരേന്ദ്ര മോഡി അറിയിച്ചതിനു പിന്നാലെ കങ്കണ കുറിപ്പുമായി എത്തിയിരുന്നു. ‘ഇന്ന് സംസ്ഥാനങ്ങളില്‍ നിന്നും വാക്സിന്‍ ഡ്രൈവ് കേന്ദ്രം ഏറ്റെടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചു. എന്നാല്‍ അതിന് എന്ത് ചിലവ് വരുമെന്ന് അറിയാമോ? നിങ്ങളുടെ സങ്കല്പത്തിനും അപ്പുറമായിരിക്കും ആ സംഘ്യ. അതിനാല്‍ നിങ്ങളില്‍ കഴിയുന്നവര്‍ വാക്സിന്‍ എടുത്ത ശേഷം നൂര്‍ ഇരുനൂറോ ആയിരമോ, പറ്റുന്ന തരത്തില്‍ പിഎം കെയറിലേക്ക് സംഭാവന ചെയ്യൂ എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. ദയവായി പരിഗണിക്കുക’ എന്നായിരുന്നു കങ്കണ പറഞ്ഞത്.

എന്നാല്‍ കൊവിഡ് പ്രതിസന്ധിയ്‌ക്കൊടുവില്‍ തന്റെ പുതിയ ചിത്രമായ തലൈവിയുടെ റിലീസ് കാത്തിരിക്കുകയാണ് കങ്കണ. 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം തല്‍ക്കാലം റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്.

More in News

Trending

Recent

To Top