Connect with us

ബോളിവുഡിന്റെ ഉയരങ്ങളിലെത്താന്‍ സാധിക്കാതെ പോയതിന്റെ കാരണം തുറന്നുപറഞ്ഞ് നടി റിമി സെന്‍

News

ബോളിവുഡിന്റെ ഉയരങ്ങളിലെത്താന്‍ സാധിക്കാതെ പോയതിന്റെ കാരണം തുറന്നുപറഞ്ഞ് നടി റിമി സെന്‍

ബോളിവുഡിന്റെ ഉയരങ്ങളിലെത്താന്‍ സാധിക്കാതെ പോയതിന്റെ കാരണം തുറന്നുപറഞ്ഞ് നടി റിമി സെന്‍

ബോളിവുഡിന്റെ ഉയരങ്ങളിലെത്താന്‍ സാധിക്കാതെ പോയതിന്റെ കാരണം തുറന്നുപറഞ്ഞ് നടി റിമി സെന്‍. കുറച്ചു വര്‍ഷങ്ങള്‍ക്കൂടി കഷ്ടപ്പെടാന്‍ തയ്യാറായിരുന്നെങ്കില്‍ താനും വലിയ ഒരു നടിയായി അറിയപ്പെടുമായിരുന്നെന്നും എന്നാല്‍ കരിയറിലെ വലിയ സിനിമകളില്‍ പോലും താന്‍ വെറുമൊരു ഫര്‍ണിച്ചറായിരുന്നുവെന്നാണ് റിമി പറയുന്നത്.

”അന്ന് എനിക്ക് പക്വതയുണ്ടായിരുന്നില്ല. ചെറുപ്പമായിരുന്നു അഗ്രസ്സീവ് ആയിരുന്നു. ഒരുപാട് വര്‍ക്ക് ലഭിച്ചിരുന്നു. ഞാന്‍ ഫ്ളോയ്ക്ക് ഒപ്പം നീങ്ങി. പണം മാത്രമാണ് നോക്കിയിരുന്നത്. ഞാന്‍ ധൂം ചെയ്തു, ഹേരാ ഫേരി ചെയ്തു. ഹംഗാമ, ഗോല്‍മാല്‍ ഒക്കെ ചെയ്തു. എല്ലാത്തിലും വെറും ഫര്‍ണിച്ചറായിരുന്നു എന്റെ കഥാപാത്രം. അന്ന് സിനിമാ ലോകം പുരുഷ കേന്ദ്രീകൃതമായിരുന്നു. ഇന്ന് കണ്ടന്റാണ് ഹീറോ. അന്നത്തെ കാലത്ത് ഹീറോ മാത്രമായിരുന്നു ഹീറോ. ഒടിടി പ്ലാറ്റുഫോമുകള്‍ എല്ലാം മാറ്റിമറിച്ചു”. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ റിമി മനസ് തുറന്നു.

ഇന്നത്തെ ഫിലിംമേക്കര്‍മാര്‍ ധൈര്യശാലികളാണെന്നും നൂറ് കോടി നേടുന്ന ചിത്രങ്ങള്‍ ഒരുക്കുക എന്ന ബാധ്യത അവര്‍ക്കില്ലെന്നും റിമി പറയുന്നു. ക്വിറ്റ് ചെയ്യാന്‍ തീരുമാനിക്കും മുമ്പ് വേണ്ടത്ര ഫൈറ്റ് ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്നതാണ് തന്റെ പിഴവെന്നും റിമി പറയുന്നു. ഇന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സിനിമകള്‍ കാണുമ്പോള്‍ എന്താണ് നേടിയതെന്ന് ചിന്തിക്കും. ഒന്നുമില്ലെന്നായിരിക്കും ഉത്തരമെന്നും റിമ പറഞ്ഞു.

More in News

Trending

Recent

To Top