News
ചെന്നൈയിലെ തെരുവുകളില്‍ ഒരു വാടകവീടിന് വേണ്ടി നായയെ പോലെ താന്‍ അലഞ്ഞിട്ടുണ്ട്; ആ അനുഭവങ്ങൾ
ചെന്നൈയിലെ തെരുവുകളില്‍ ഒരു വാടകവീടിന് വേണ്ടി നായയെ പോലെ താന്‍ അലഞ്ഞിട്ടുണ്ട്; ആ അനുഭവങ്ങൾ
റിയല്‍ലൈഫിലും റീല്‍ ലൈഫിലും മറ്റ് അഭിനേതാക്കളിലില്ലാത്ത ഒരു ലാളിത്യവം വിനയവും വിജയ് സേതുപതിയില്‍ കാണാം. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. തന്റെ അനുഭവങ്ങളാണ് തന്നെ അത്തരത്തില്‍ രൂപപ്പെടുത്തിയതെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സിനിമയില്‍ അവസരത്തിനായി നടക്കുമ്പോള്‍ ചെന്നൈയിലെ തെരുവുകളില്‍ ഒരു വാടകവീടിന് വേണ്ടി നായയെ പോലെ താന്‍ അലഞ്ഞിട്ടുണ്ടെന്നും ആ അനുഭവത്തില്‍ നിന്നാണ് ആണ്ടവന്‍ കട്ടളെ എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ അഭിനയിച്ച കൂടുതല്‍ ചിത്രങ്ങളിലും എന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളുണ്ട്. ഈ അനുഭവങ്ങളാണ് എന്നെ ലാളിത്യത്തോടും വിനയത്തോടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിജയ് കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെയാണ് തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാള സിനിമയിലേക്കെത്തിയത്. വിജയ് സേതുപതിയായിത്തന്നെ അഭിനയിച്ച ഈ ചിത്രത്തിന് ശേഷം ഇന്ദു വി എസ് സംവിധാനം ചെയ്ത മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് വിജയ് സേതുപതി.
