Connect with us

ദയവു ചെയ്ത് തന്നെ പിന്തുടരുത്; ഫൊട്ടോഗ്രാഫേഴ്സിനോട് അപേക്ഷിച്ച് റിയ ചക്രബർത്തി

News

ദയവു ചെയ്ത് തന്നെ പിന്തുടരുത്; ഫൊട്ടോഗ്രാഫേഴ്സിനോട് അപേക്ഷിച്ച് റിയ ചക്രബർത്തി

ദയവു ചെയ്ത് തന്നെ പിന്തുടരുത്; ഫൊട്ടോഗ്രാഫേഴ്സിനോട് അപേക്ഷിച്ച് റിയ ചക്രബർത്തി

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും, ലഹരിമരുന്ന് ഇടപാട് കേസുമായും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു റിയ ചക്രബര്‍ത്തി. ലഹരിമരുന്ന് ഇടപാട് കേസില്‍ ജയില്‍ മോചിതയായതിന് ശേഷം മാധ്യമങ്ങളിൽ നിന്നും അകന്ന് ജീവിക്കുകയാണ് റിയ. കഴിഞ്ഞ ദിവസം തന്നെ ശല്യം ചെയ്യരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്ന റിയയുടെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. തന്നെ ദയവു ചെയ്ത് പിന്തുടരുതെന്ന് അപേക്ഷിച്ചു കൊണ്ട് നടന്നു നീങ്ങുകയാണ് റിയ. പൂക്കള്‍ വാങ്ങാനായി വന്നതായിരുന്നു താരം.

നടനും റിയയുടെ കാമുകനുമായ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് ബോളിവുഡിനെ പിടിച്ചുലച്ച ലഹരിമരുന്ന് വിവാദം ചർച്ചയാകുന്നത്. തുടർന്ന് സെപ്റ്റംബർ എട്ടിന് ലഹരി മരുന്ന് ഉപയോ​ഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയെയും സഹോദരനയെും അറസ്റ്റ് ചെയ്തു. പിന്നാലെ ബോളിവുഡിലെയും കന്നഡ ഇൻഡസ്ട്രിയിലെയും മറ്റ് പല പ്രമുഖരുടെയും പേരുകൾ പുറത്ത് വന്നതും വാർത്തയായി. രാഗണി, സഞ്ജയ് ഗൽറാണി തുടങ്ങിയ നടിമാരും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരുന്നു.

2020 ഒക്ടോബറിലാണ് റിയ ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്. ഉപാധികളോടെയാണ് ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

More in News

Trending

Recent

To Top