Connect with us

കുഞ്ഞ് പിറന്ന ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുമിച്ചെത്തി കോഹ്ലിയും അനുഷ്‌കയും

News

കുഞ്ഞ് പിറന്ന ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുമിച്ചെത്തി കോഹ്ലിയും അനുഷ്‌കയും

കുഞ്ഞ് പിറന്ന ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുമിച്ചെത്തി കോഹ്ലിയും അനുഷ്‌കയും

സിനിമാ ലോകത്തെയും കായിക ലോകത്തെയും ഒരുപോലെ സന്തോപ്പിച്ച വാര്‍ത്തയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും പെണ്‍ കുഞ്ഞ് ജനിച്ചു എന്നത്. ജനുവരി 11 നാണ് അനുഷ്‌ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി വ്യാജ ചിത്രങ്ങള്‍ പലതും പ്രചരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അനുഷ്‌കയോ കോഹ്ലിയോ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ സ്വകര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്ടാളും ഒരുമിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്.

കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായാണ് അനുഷ്‌കയും കോഹ്ലിയും പൊതു ഇടത്ത് പ്രത്യക്ഷപ്പെടുന്നത്. വ്യാഴാഴ്ച്ച മുംബൈയില്‍ ക്ലിനിക്കില്‍ എത്തിയ താരദമ്പതികളുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്ലാക്ക് ടി ഷര്‍ട്ടും പാന്റുമാണ് കോഹ്ലിയുടെ വേഷം. ഡെനിം വേഷത്തിലാണ് അനുഷ്‌ക. അതേസമയം, ചിത്രത്തില്‍ താരങ്ങളുടെ കുഞ്ഞ് ഒപ്പമില്ല. കുഞ്ഞ് എവിടെ എന്നാണ് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.

2017 ലാണ് അനുഷ്‌കയും കോഹ്ലിയും വിവാഹതിരാകുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തുന്നു എന്ന സന്തോഷ വാര്‍ത്ത ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. ഗര്‍ഭിണിയായ അനുഷ്‌കയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.   

More in News

Trending

Recent

To Top