Connect with us

വുമണ്‍ ഓഫ് ദ ഇയര്‍; വോ​ഗ് ഇന്ത്യയുടെ കവര്‍ പേജില്‍ ആരോ​ഗ്യമന്ത്രി; അഭിനന്ദിച്ച്‌ ഫഹദ് ഫാസില്‍!

Malayalam

വുമണ്‍ ഓഫ് ദ ഇയര്‍; വോ​ഗ് ഇന്ത്യയുടെ കവര്‍ പേജില്‍ ആരോ​ഗ്യമന്ത്രി; അഭിനന്ദിച്ച്‌ ഫഹദ് ഫാസില്‍!

വുമണ്‍ ഓഫ് ദ ഇയര്‍; വോ​ഗ് ഇന്ത്യയുടെ കവര്‍ പേജില്‍ ആരോ​ഗ്യമന്ത്രി; അഭിനന്ദിച്ച്‌ ഫഹദ് ഫാസില്‍!

ആരോ​ഗ്യമേഖലയിലെ മികവുറ്റ പ്രവര്‍ത്തനത്തിലൂടെ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ വീണ്ടും അഭിമാനമാകുന്നു. അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജിൽ മന്ത്രി ഇടം പിടിച്ചത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ മാ​ഗസിന്‍ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ചിത്രം ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക് പ്രൊഫൈലാക്കിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവല്ലാത്ത താരത്തിൻ്റെ പുതിയ പ്രവൃത്തി ശ്രദ്ധ നേടുകയാണ്.

വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ മാ​ഗസിനില്‍ നല്‍കിയത്. കോവിഡ് എന്ന മഹാമാരിക്കെതിരെ സംസ്ഥാന ആരോഗ്യ മേഖല നടത്തിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്.

‘ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ.കെ ശൈലജ വോഗിനോട് പറഞ്ഞു. വോഗിന്റെ ‘വോഗ് വാരിയേഴ്‌സ്’ പട്ടികയിലും നേരത്തെ കെ കെ ശൈലജ ഇടം കണ്ടെത്തിയിരുന്നു. അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ശൈലജ ആരോഗ്യമന്ത്രി എന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് മാതൃകയാണ്.

ലോകത്തെ വനിതാ നേതാക്കള്‍ പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടുന്നതില്‍ കാണിക്കുന്ന മികവ്‌ മാഗസിന്‍ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസിലന്‍ഡിലെ ജസിന്ത ആന്‍ഡേണ്‍,ജര്‍മ്മനിലെ ആങ്കല മെല്‍ക്കല്‍, തായ്‌വാനിലെ സായ്‌ ഇങ്‌ വെന്‍ തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പമാണ്‌ കെ കെ ശൈലജയുടെ പേരും പറയുന്നത്‌.

ഇതിനകം സിനിമാ താരങ്ങളായ , നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top