Connect with us

മീരയുടെ മരണവാർത്ത അറിഞ്ഞ് പെരമ്പൂരിൽ നിന്ന് വന്നതാണ്… അറിഞ്ഞ വിവരം സത്യമാണോ കള്ളമാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്; വിജയ് ആന്റണിയുടെ മകളെ കുറിച്ച് വീട്ടുജോലിക്കാരി പറയുന്നു

Tamil

മീരയുടെ മരണവാർത്ത അറിഞ്ഞ് പെരമ്പൂരിൽ നിന്ന് വന്നതാണ്… അറിഞ്ഞ വിവരം സത്യമാണോ കള്ളമാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്; വിജയ് ആന്റണിയുടെ മകളെ കുറിച്ച് വീട്ടുജോലിക്കാരി പറയുന്നു

മീരയുടെ മരണവാർത്ത അറിഞ്ഞ് പെരമ്പൂരിൽ നിന്ന് വന്നതാണ്… അറിഞ്ഞ വിവരം സത്യമാണോ കള്ളമാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്; വിജയ് ആന്റണിയുടെ മകളെ കുറിച്ച് വീട്ടുജോലിക്കാരി പറയുന്നു

വിജയ് ആന്റണിയുടെ മകൾ ആത്മഹത്യ ചെയ്തുവെന്ന വാർത്ത ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. വിജയ് ആന്റണിയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ ചന്ദ്രകാന്തി മകളെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത് വേദനിപ്പിക്കുകയാണ്. മീരയുടെ മരണം മാധ്യമങ്ങളിലൂടെ അറിഞ്ഞ് വിജയ് ആന്റണിയുടെ വീട്ടിലേക്ക് ഓടിയെത്തിയതാണ് ചന്ദ്രകാന്തി

വിജയ് ആന്റണിയുടെ മകൾ മീര സ്നേഹമുള്ള കുട്ടിയായിരുന്നുവെന്നും വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നാണ് ചന്ദ്രകാന്തി പറയുന്നത്. മീരയ്ക്ക് സ്കൂളിലേക്ക് ടിഫിൻ തയാറാക്കി കൊടുത്തിരുന്നത് താൻ ആയിരുന്നുവെന്ന് ചന്ദ്രകാന്തി പറയുന്നു. ഒരു പരാതിയുമില്ലാതെ സ്വന്തം കാര്യം തനിച്ച് ചെയ്ത് വളരെ സൗമ്യമായി എല്ലാവരോടും പെരുമാറുന്ന കുട്ടിയായിരുന്നു മീര. മീരയുടെ പിറന്നാളിന് ജോലിക്കാരെയെല്ലാം വേർതിരിവില്ലാതെ ഒപ്പം കൂട്ടി തന്റെ അടുത്ത് വന്നു ആശീർവാദം വാങ്ങിയ കുട്ടി ഇത്ര പെട്ടെന്ന് വിടവാങ്ങിയത് അറിഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി എന്ന് ചന്ദ്രകാന്തി പറയുന്നു.

‘‘എന്റെ പേര് ചന്ദ്രകാന്തി. വിജയ് ആന്റണി സാറിന്റെ വീട്ടിൽ മൂന്നു മാസം ഞാൻ പാചകം ചെയ്യാൻ നിന്നിട്ടുണ്ട്. മീര നല്ല സ്നേഹമുള്ള കുട്ടിയായിരുന്നു. മീരയുടെ പിറന്നാളിന് ഞാൻ ഉണ്ടായിരുന്നു. ഒരു ജോലിക്കാരിയായ എന്നെ വേർതിരിച്ചു കാണാതെ സ്നേഹത്തോടെ എന്റടുത്ത് വന്ന് എനിക്ക് ആശീർവാദം തരൂ എന്ന് പറഞ്ഞു. ജോലിക്കാരെ എല്ലാം വിളിച്ച് കേക്ക് കൊടുത്തു. എന്നും അവൾക്ക് ആഹാരം ഉണ്ടാക്കി കൊടുത്തിരുന്നതാണ്. സ്കൂളിൽ കൊണ്ടുപോകാൻ ടിഫിൻ ബോക്സിൽ ആഹാരം കൊടുത്തുവിടുന്നത് ഞാൻ ആയിരുന്നു.

മീരയുടെ മരണവാർത്ത അറിഞ്ഞ് പെരമ്പൂരിൽ നിന്ന് വന്നതാണ്. ഈ വിവരം അറിഞ്ഞ് ഹൃദയം തകർന്നുപോയി. അറിഞ്ഞ വിവരം സത്യമാണോ കള്ളമാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ. വിജയ് ആന്റണി സാർ നല്ല സ്നേഹമുള്ള മനുഷ്യനാണ്. കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ വരുന്നേ ആന്റീ എന്ന് പറയും, നമ്മളെ ബുദ്ധിമുട്ടിക്കരുത് എന്നുള്ളതുകൊണ്ട് ചായ, കാപ്പി എല്ലാം അടുക്കളയിൽ വന്ന് എടുത്തുകൊണ്ടുപോകും. ആരെയും ശല്യം ചെയ്യാതെ സ്നേഹമായിട്ട് പെരുമാറുന്ന കുട്ടിയാണ്. ഒരു സ്പൂൺ വേണമെങ്കിൽ പോലും ‘‘ആന്റീ ഞാൻ എടുക്കാം നിങ്ങൾ ബുദ്ധിമുട്ടേണ്ട’’ എന്ന് പറയും. ഉച്ചത്തിൽ സംസാരിക്കാറില്ല കുട്ടി വീട്ടിൽ ഉണ്ടെന്ന് പോലും ആരും അറിയില്ല.

തൈര് ആണ് അവൾക്ക് ഏറെ ഇഷ്ടം. ആഹാരത്തിന് ഒരു നിർബന്ധവും ഇല്ല, തൈര് ഉണ്ടെങ്കിൽ അവൾക്ക് സന്തോഷമാണ്. എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല അവരുടെ വീട്ടിൽ നിന്ന് പോയത്. വിവാഹം കഴിഞ്ഞ് 13 വർഷത്തിന് ശേഷം എന്റെ മകൾ ഗർഭിണിയായതറിഞ്ഞ് പോയതാണ്. വിജയ് സാറിന്റെ ഭാര്യയും അമ്മയും എല്ലാം നല്ല സ്നേഹമുള്ള ആളുകളാണ്. മീരയ്ക്ക് പാട്ട് വളരെ ഇഷ്ടമാണ് എപ്പോഴും അച്ഛന്റെ പാട്ടുകൾ വച്ച് കേട്ടുകൊണ്ടിരിക്കുമായിരുന്നു. ടിവിയിൽ വാർത്ത അറിഞ്ഞാണ് ഞങ്ങൾ വന്നത്. കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല. 16 വയസ്സുള്ള കുട്ടിയാണ് പോയത് എന്റെ വീട്ടിലെ കുട്ടി പോയതുപോലെ ഭയങ്കര വിഷമം. അവളുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നു.’’–ചന്ദ്രകാന്തി പറയുന്നു

ഇന്നലെ രാവിലെയാണ് മകൾ മീരയെ ചെന്നൈ അല്‍വാര്‍ പേട്ടിലെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മകളെ ആദ്യം കണ്ടത് വിജയ് ആന്‍റണി തന്നെ ആയിരുന്നു. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥിനി ആയിരുന്നു മീര. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള കുട്ടിയായിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജൂണ്‍ മാസത്തില്‍ മീര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മകളെക്കുറിച്ച് പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുള്ള അമ്മ ഫാത്തിമ വിജയ് ആന്‍റണി മകളുടെ ഈ നേട്ടത്തിന്‍റെ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതേസമയം മീര കുറച്ച് കാലമായി മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സ എടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലാറ എന്ന മറ്റൊരു മകള്‍ കൂടിയുണ്ട് വിജയ് ആന്‍റണിക്ക്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാതാപിതാക്കളുടെയും, സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിക്കും.

Continue Reading
You may also like...

More in Tamil

Trending

Recent

To Top