അന്ന് മുതല്‍ ഇന്നു വരെ സംഘടിത സൈബര്‍ ആക്രമണം നടക്കുന്നു, ഒരു മിനിറ്റ് ഒരു കോള്‍ എടുത്തു സംസാരിക്കാന്‍ പറ്റാത്ത അത്രയും കോളുകള്‍ വരുന്നു, കല മാത്രമാണ് എന്റെ രാഷ്ട്രീയം; സുരാജിന്റെ പരാതിയുടെ പകര്‍പ്പ് പുറത്ത്
അന്ന് മുതല്‍ ഇന്നു വരെ സംഘടിത സൈബര്‍ ആക്രമണം നടക്കുന്നു, ഒരു മിനിറ്റ് ഒരു കോള്‍ എടുത്തു സംസാരിക്കാന്‍ പറ്റാത്ത അത്രയും കോളുകള്‍ വരുന്നു, കല മാത്രമാണ് എന്റെ രാഷ്ട്രീയം; സുരാജിന്റെ പരാതിയുടെ പകര്‍പ്പ് പുറത്ത്
അന്ന് മുതല്‍ ഇന്നു വരെ സംഘടിത സൈബര്‍ ആക്രമണം നടക്കുന്നു, ഒരു മിനിറ്റ് ഒരു കോള്‍ എടുത്തു സംസാരിക്കാന്‍ പറ്റാത്ത അത്രയും കോളുകള്‍ വരുന്നു, കല മാത്രമാണ് എന്റെ രാഷ്ട്രീയം; സുരാജിന്റെ പരാതിയുടെ പകര്‍പ്പ് പുറത്ത്
തനിയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് കാക്കനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് താരത്തിന്റെ പരാതി. വാട്സാപ്പിലൂടെയും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിലുണ്ട്.
മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. സുരാജ് നല്‍കിയ പരാതിയുടെ പകർപ്പ് പുറത്ത്. ഓരോ മിനിറ്റിലും തന്നെ കൊല്ലുമെന്ന ഭീഷണിയാണ് വരുന്നത് എന്നാണ് സുരാജ് പറയുന്നത്.
പരാതിയുടെ പകര്‍പ്പ്:
എന്റെ പേര് സുരാജ് വെഞ്ഞാറമൂട് എന്നാണ്. ഞാന്‍ കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമയില്‍ അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്നു. എറണാകുളം ഐഎംഎ റോഡിലുള്ള സ്‌കൈലൈന്‍ ഫ്‌ലാറ്റിന്റെ ഫ്‌ലാറ്റില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസക്കാരനാണ്. ഭരണഘടനയില്‍ പറയുന്ന പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശം ഉള്‍ക്കൊണ്ട് കൊണ്ട് രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളില്‍ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ചു ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാറുണ്ട്. അവിടെ ഞാന്‍ രാഷ്ട്രീയമോ മതപരമായ കാര്യങ്ങളോ സംസാരിക്കാറില്ല. ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം ഉള്ള ആളുമല്ല. കല എന്നത് മാത്രമാണ് എന്റെ രാഷ്ട്രീയം.
മണിപ്പൂരില്‍ വിവസ്ത്ര ആക്കപ്പെട്ട വീഡിയോ കണ്ട ദിവസം ഇവര്‍ക്ക് നീതി വൈകികൂടാ എന്നൊരു വാക്ക് ഞാന്‍ എഴുതിയിരുന്നു. അന്ന് മുതല്‍ ഇന്നു വരെ എനിക്ക് എതിരെ സംഘടിതമായ സൈബര്‍ ആക്രമണം നടക്കുകയാണ്. ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട രാത്രി മുതല്‍ എന്റെ ഫോണിലേക്ക് അസഭ്യവും ഭീഷണിയും വന്നു കൊണ്ടിരിക്കുന്നു. ഒരു മിനിറ്റ് ഒരു കോള്‍ എടുത്തു സംസാരിക്കാന്‍ പറ്റാത്ത അത്രയും കോളുകള്‍ വരുന്നു. ഒരു കലാകാരനായ എനിക്ക് പെട്ടെന്ന് നമ്പര്‍ മാറ്റുക എന്നത് ഉചിതമായിരിക്കില്ല. എന്നെ സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്ന നമ്പര്‍ കോള്‍ താഴെ ചേര്‍ക്കുന്നു…….
കൊന്നു കളയുമെന്ന ഭീഷണി ആണ് ഇതിലൂടെ ഓരോ മിനിറ്റിലും വരുന്നത്. ഇവരൊക്കെ ആരെന്നോ എന്തിനാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്നോ എനിക്ക് അറിയില്ല. ആയതിനാല്‍ ഒരു മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള കടന്നു കയറ്റമായി ഇതിനെ കാണുകയും ഇങ്ങനെ കൂട്ട ആക്രമണം നടത്തുന്നവര്‍ക്ക് എതിരെ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു….
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ കോടതി വിധി ലംഘിച്ച് റിപ്പോർട്ടർ ന്യൂസ് ചാനൽ പുറത്തുവിട്ടെന്നാരോപിച്ച് മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ള്യുസിസി....
1990 കളിൽ നിരവധി ആരാധകരുണ്ടായിരുന്ന, ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന താരമാണ് ഗോവിന്ദ. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ ആരാധകരായിരുന്നു താരത്തിനുണ്ടായിരുന്നത്. അന്ന് നടന്റെ...