Connect with us

പ്രശസ്ത നടൻ പൂജപ്പുര രവി അന്തരിച്ചു

News

പ്രശസ്ത നടൻ പൂജപ്പുര രവി അന്തരിച്ചു

പ്രശസ്ത നടൻ പൂജപ്പുര രവി അന്തരിച്ചു

പ്രശസ്ത നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ മകളുടെ വീട്ടിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് പൂജപ്പുര രവി. പ്രിയദർശൻ സിനിമകളിലാണ് കൂടുതലായും പൂജപ്പുര രവിയെ കണ്ടിരുന്നത്. സിനിമകളിൽ നിന്ന് നാളുകളായി മാറി നിൽക്കുകയാണ് ഇദ്ദേഹം. .

പേരിനൊപ്പം നാടിനെ ചേർത്തുപിടിച്ച പൂജപ്പുര രവി അടുത്തിടെ മറയൂരിലേക്ക് താമസം മാറിയിരുന്നു. മറയൂരില്‍ മകള്‍ ലക്ഷ്മിയോടൊപ്പമായിരുന്നു പൂജപ്പുര രവിയുടെ ഇനിയുള്ള താമസം. മറയൂരിലേക്ക് താമസം മാറിയാലും മരണം വരെയും പേരിൽ പ്രിയനാട് എന്നുമുണ്ടാകുമെന്ന് നടൻ പറഞ്ഞിരുന്നു.
മകനും കുടുംബവും ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാലാണ് പൂജപ്പുര രവി മകൾക്കൊപ്പം മറയൂരിലേക്ക് താമസം മാറിയത്

സിനിമാ നാടക മേഖലയിൽ രവിമാരെ കൊണ്ട് കാൽ തട്ടിനടക്കാനാവാതെ വന്നപ്പോഴാണ് രവി പൂജപ്പുര രവിയായത്. ഹാസ്യകഥാപാത്രങ്ങളും വില്ലൻവേഷങ്ങളും അഭിനയിച്ച് വേറിട്ട ശബ്ദത്തിൽ അദ്ദേഹം മലയാളസിനിമയിൽ തിളങ്ങി നിന്നു. പല തലമുറകൾക്കൊപ്പം സിനിമയിൽ അഭിനയിച്ചു. വേലുത്തമ്പി ദളവയിലൂടെയാണ് സിനിമയിലെത്തിയത്. വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചു.

പൂജപ്പുര യാത്രാ മംഗളങ്ങൾ നേരാൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സുഹൃത്തുമായ പ്രേം കുമാർ വീട്ടിലെത്തി. സിനിമയില്‍ രവിയെ ശ്രദ്ധേയനാക്കിയത് അമ്മിണി അമ്മാവൻ എന്ന ചിത്രത്തിലെ വേഷമാണ്. 2016ൽ ഗപ്പി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.

നാടകങ്ങളിലൂടെയായിരുന്നു പൂജപ്പുര രവിയുടെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക കളരിയുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയറോളുകളാണ് ചെയ്തിരുന്നത്. ഏതു റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആക്ടറാണ് അദ്ദേഹം. 600ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 1992ൽ ഇറങ്ങിയ “കള്ളൻ കപ്പലിൽതന്നെ” എന്ന സിനിമയിലെ സുബ്രമണ്യം സ്വാമി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷമാണ്.

More in News

Trending

Recent

To Top