Connect with us

പൂജപ്പുര രവിയുടെ വിയോഗം കലാ-സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടം; പൂജപ്പുര രവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

News

പൂജപ്പുര രവിയുടെ വിയോഗം കലാ-സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടം; പൂജപ്പുര രവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

പൂജപ്പുര രവിയുടെ വിയോഗം കലാ-സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടം; പൂജപ്പുര രവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

നടന്‍ പൂജപ്പുര രവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാടകാസ്വാദകരുടെ മനസ് കീഴടക്കിയാണ് പൂജപ്പുര രവി കലാരംഗത്ത് കടന്നുവന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പില്‍ക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലൂടെ ജനമനസ്സുകളില്‍ പതിഞ്ഞു നിന്നു. ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവി. പൂജപ്പുര രവിയുടെ വിയോഗം കലാ-സാംസ്‌കാരിക രംഗത്തിന് പൊതുവില്‍ കനത്ത നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്നു മരണം . ഇന്നു രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായി. മൃതദേഹം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോകും.

നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടനാണ് പൂജപ്പുര രവി. ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാളസിനിമയിൽ അഭിനയിച്ചു. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവസാന ചിത്രം 2016ൽ പുറത്തിറങ്ങിയ ഗപ്പി.

More in News

Trending

Recent

To Top