Connect with us

ആ കുറവ് നികത്താൻ സുധിയ്ക്ക് പകരം രേണു! വേദനയ്ക്കിടയിൽ ആ സന്തോഷ വാർത്ത പുറത്ത്!!

general

ആ കുറവ് നികത്താൻ സുധിയ്ക്ക് പകരം രേണു! വേദനയ്ക്കിടയിൽ ആ സന്തോഷ വാർത്ത പുറത്ത്!!

ആ കുറവ് നികത്താൻ സുധിയ്ക്ക് പകരം രേണു! വേദനയ്ക്കിടയിൽ ആ സന്തോഷ വാർത്ത പുറത്ത്!!

സ്റ്റാർ മാജിക്‌ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായതോടുകൂടിയാണ് പ്രേക്ഷകർ കൂടുതൽ കൊല്ലം സുധിയെ സ്നേഹിച്ചു തുടങ്ങിയത്. സ്റ്റാർ മാജിക്‌ താരമായിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഷോക്കിൽ നിന്നും താരങ്ങളും ആരാധകരും ഇതുവരെ മോചിതരായിട്ടില്ല. വടകരയിലെ ഒരു സ്റ്റേജ്ഷോയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കൊല്ലം സുധിയും ബിനു അടിമാലി, മഹേഷ്‌ കുഞ്ഞുമോൻ, ഉല്ലാസ് അരൂർ എന്നിവർ അടങ്ങുന്ന സംഘം സഞ്ചാരിച്ചിരുന്ന വാഹനവും ഒരു പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുധി മരണപ്പെട്ടത്. സുധിയെ കുറിച്ചുള്ള ഓർമ്മകളും സുധിയ്‌ക്കൊപ്പമുള്ള നല്ല നിമിഷങ്ങളും സമൂഹമാധ്യമങ്ങളിൽ എല്ലാ താരങ്ങളും ഇപ്പോഴും പങ്കുവയ്ക്കുകയാണ്

സുധിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. ആദ്യം കുറച്ച് നാൾ മാത്രമായിരുന്നു സുധി സ്വന്തം വീട്ടിൽ താമസിച്ചത്. അച്ചന്റെയും അമ്മയുടേയും അസുഖം കാരണം പിന്നീട് വാടകവീട്ടിലായിരുന്നു. വിവാഹത്തിന് ശേഷം രേണുവിനെയും മക്കളെയും കൊണ്ടെത്തിയതും വാടകവീട്ടിൽ. സ്വന്തമായി ഒരു വീട് ഇത്രയും നാളുകൊണ്ട് ഉണ്ടാക്കാത്തത്ത് സുധിയ്ക്ക് വലിയ വിഷമം തന്നെയായിരുന്നു. ആ വീട് സഹപ്രവർത്തകർ ഉണ്ടാക്കികൊടുക്കും. അപ്പോഴും ഒരു വിഷമം മാത്രം ബാക്കി നിൽക്കുകയാണ്.

രേണുവിന് ഒരു സ്ഥിര ജോലി. ആരുടെ മുന്നിലും തല കുനിയിക്കാതിരിക്കാൻ രേണുവിന് ഒരു ജോലി വേണം. രേണു നല്ല രീതിയിൽ പഠിച്ച വിദ്യാർത്ഥിയായിരുന്നു. പഠിച്ച കൊണ്ടിരിക്കുമ്പോഴായിരുന്നു പഠനം നിർത്തേണ്ടിവന്നത്. പല സാഹചര്യങ്ങൾ കൊണ്ട് നിർത്തിയ പഠനം ഇനി പൂർത്തീകരിച്ച് ജോലി ലഭിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. ഉടൻ തന്നെ രേണുവിന് സ്റ്റാർ മാജിക്കിലോ, മറ്റ് റിയാലിറ്റി ഷോകളിലോ ജോലി കൊടുക്കക്കണമെന്നുള്ള ആവിശ്യം പലരും സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നുണ്ട്. അത് ഒരു സന്തോഷ വാർത്തയായിട്ടാണ് പലരും പറയുന്നത്. അങ്ങനെ നിങ്ങൾക്ക് ജോലി കൊടുക്കാൻ കഴിയുമെങ്കിൽ വളരെ നല്ല കാര്യമാണെന്ന് പറയുന്നു. അങ്ങനെ ജോലി കൊടുക്കുമെന്നുള്ള വിശ്വാസമാണ് പ്രേക്ഷകർക്ക് ഉള്ളത്.

രാഹുലിന് ഇപ്പോൾ 18 വയസ്സാണ് . മൂത്ത മകനാണ്. അവൻ ഇനിയും പഠിക്കണം. പഠിച്ചാൽ മാത്രമേ നല്ലൊരു ജോലി ലഭിക്കുകയുള്ളൂ . എന്നാൽ രേണുവിനെ സഹായിക്കാൻ ഉദ്ദേശിക്കുന്നവർ ഒരു ജോലി നൽകിയാൽ ആ കുടുംബത്തിന് ഒരു വരുമാനം ആകും. ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപെട്ടത്. ആ വീട്ടിലെ ഒരാള് മാത്രമായിരുന്നു ജോലിയ്ക്ക് പോയത് . അത് സുധിയായിരുന്നു. സുധി പോയതോടെ വരുമാനം ഇല്ലാതെയായി. വീട് വെച്ച് കൊടുക്കുന്നതും വിദ്യാഭ്യാസത്തിന് സഹായിക്കുന്നതും ഒക്കെ ശരി. വീട്ടിലെ കാര്യങ്ങൾ നടന്നു പോകാൻ പണം എത്തണം. അതിന് ജോലി വേണം . ഒരു സ്ഥിര വരുമാനം . അത് രേണുവിന് വേണം അത് കൂടി എത്തിയാൽ മാത്രമേ സുധിയുടെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളു.

അത് ലഭിക്കുമെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. സ്വർഗ്ഗത്തിൽ ഇരുന്ന് സുധി ഇത് കാണുന്നുണ്ടാകും. സുധി സന്തോഷിക്കുന്നുണ്ടാകും. എന്റെ മക്കളും ഭാര്യയും സന്തോഷത്തോടെ ഇരിക്കണമെന്നും , അവർ എപ്പോഴും ഉണ്ടും ഉടുത്തും നല്ല സുഭിക്ഷമായി കഴിയനാമെന്നുമായിരുന്നു കൊല്ലം സുധി ഏറ്റവും കൂടുതൽ ആഗ്രഹിച്ചത . അത് ഈ ഭൂമിയിൽ നടക്കുന്നത് കാണുമ്പോൾ സുധി ഒരുപാട് സന്തോഷിക്കുന്നുണ്ടാകും . സുധിയുടെ ആ ചിരിച്ച മുഖം ഞങ്ങൾക്ക് ഇവിടെ ഇരുന്ന് കാണാൻ പറ്റുമെന്ന് ആരധകർ തന്നെ പറയുന്നുണ്ട് ,

Continue Reading
You may also like...

More in general

Trending

Recent

To Top