Connect with us

വിവാദ നായകൻ നായികയെയും കൂട്ടി ക്യാരവനിൽ കയറി കതകടച്ചു, പിന്നീട് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ഇറങ്ങി വരുന്നത്…. എന്തൊരു നാണക്കേടാണ്; സംവിധായകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

general

വിവാദ നായകൻ നായികയെയും കൂട്ടി ക്യാരവനിൽ കയറി കതകടച്ചു, പിന്നീട് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ഇറങ്ങി വരുന്നത്…. എന്തൊരു നാണക്കേടാണ്; സംവിധായകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വിവാദ നായകൻ നായികയെയും കൂട്ടി ക്യാരവനിൽ കയറി കതകടച്ചു, പിന്നീട് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ഇറങ്ങി വരുന്നത്…. എന്തൊരു നാണക്കേടാണ്; സംവിധായകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സെറ്റിൽ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും ഭാര്യ വിടാൻ സമ്മതിക്കില്ലെന്നും നടൻ ടിനി ടോം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയും ലഹരി ഉപയോഗവുമൊക്കെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലുമൊക്കെ ചർച്ചയാകുന്നത്. നിർമാതാക്കളും സംവിധായകരും താരങ്ങളും വരെ നടന്മാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു

ഇപ്പോഴിതാ, ടിനി ടോം പറഞ്ഞതിലും തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

മലയാള സിനിമയിൽ വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്ന് വെച്ചെന്നുമായിരുന്നു ടിനി പറഞ്ഞത്. തന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാകും ടിനി ഇക്കാര്യം പറഞ്ഞതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിനി ടോം പറഞ്ഞതിൽ രണ്ടു വശമുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അയാൾ പറഞ്ഞത് അയാളുടെ അനുഭവത്തിൽ നിന്നും, കൂടെ അഭിനയിക്കുന്നവരിൽ നിന്ന് കാണുന്നതിൽ നിന്നൊക്കെയാവും. ലഹരിയും, കൂടെ അഭിനയിക്കുന്ന നായികയെ ക്യാരവനിൽ കയറ്റി അവർ വരുന്നതും കാത്ത് മറ്റുള്ളവർ ഇരിക്കുന്നത് ഒക്കെ കണ്ടിട്ടാകും. അങ്ങനെ ഒക്കെ ചെയ്യുന്നവരെ നിർമാതാവ് ലൈറ്റ് സ്റ്റാൻഡ് എടുത്ത് തലയ്ക്ക് അടിക്കണം. പക്ഷേ അതൊന്നും ഇവിടെ നടക്കുന്നില്ല. വരുന്ന നിർമാതാക്കൾക്ക് ചങ്കുറ്റം ഇല്ലാത്തത് കൊണ്ടോ ഇതിന്റെ ഷെയർ പറ്റാനോ നടക്കുന്നത് കൊണ്ടാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

എന്നോട് ഒരാൾ പറഞ്ഞതാണ്. ഇപ്പോൾ വിവാദ നായകനായി നിൽക്കുന്ന നായകൻ നായികയെയും കൂട്ടി ക്യാരവനിൽ കയറി കതകടച്ചു. പിന്നീട് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ഇറങ്ങി വരുന്നത്. ഈ ഒന്നൊന്നര മണിക്കൂർ സെറ്റിലെ മറ്റു 120 പേർ അവിടെ എന്താണ് നടക്കുന്നതെന്നും ആലോചിച്ച് ഇങ്ങനെ ഇരിക്കുകയായിരിക്കും. എന്തൊരു നാണക്കേട് ആണെന്ന് ആലോചിച്ചു നോക്കണേ. കലയോട് ഒരു ബഹുമാനമൊക്കെ വേണ്ടേ. അങ്ങനെ ഉള്ള ലോകത്ത് ടിനി ടോം പറയുന്നത് അയാളുടെ അനുഭവങ്ങളിൽ നിന്നാകും. കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയാൻ പറ്റൂ. ലൊക്കേഷനിൽ നടക്കുന്ന തെമ്മാടിത്തരമൊക്കെ ടിനി അറിയുന്നുണ്ടാകും. അങ്ങനെ ഉള്ളിടത് എന്റെ മകനെ വിടേണ്ടന്ന് തീരുമാനിച്ച് കാണും അതിൽ തെറ്റൊന്നുമിലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

പക്ഷേ എനിക്ക് ടിനിയോട് പറയാൻ ഉള്ളത്, നമ്മൾ വളർത്തുന്നവൻ വഴിതെറ്റില്ലെന്ന് ഉറപ്പുണ്ടെങ്കിൽ എവിടെയും വിടാം. ടിനി ടോം മര്യാദക്കാണ് വളർത്തിയതെങ്കിൽ അവൻ എവിടെ പോയാലും കുഴപ്പമില്ല. സിനിമയിൽ മദ്യപാനവും സിഗരറ്റ് വലിയും വ്യഭിചാരവും കുറഞ്ഞത് ഒരു ചീട്ടു കളിയെങ്കിലും ഇല്ലാതെ എങ്ങനെ പിടിച്ചു നിൽക്കുന്നുവെന്ന് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചിട്ടുണ്ട്. നമ്മൾ അത് പിടിച്ചു നിന്നതാണ്. അതുപോലെ നിൽക്കാനുള്ള കഴിവില്ലെങ്കിൽ അത് ഒരുപരിധി വരെ അവന്റെ കൂടെ കുഴപ്പമാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. അതേസമയം, ശാന്തിവിള ദിനേശിന്റെ വാക്കുകളെ വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകൾ വീഡിയോക്ക് താഴെ വരുന്നുണ്ട്.

More in general

Trending

Recent

To Top