Connect with us

മാതൃ ദിനത്തിൽ അപ്രതീക്ഷിത മരണവാർത്ത! താങ്ങാനാകാതെ മോഹൻലാലും, ആന്റണി പെരുമ്പാവൂരും!

News

മാതൃ ദിനത്തിൽ അപ്രതീക്ഷിത മരണവാർത്ത! താങ്ങാനാകാതെ മോഹൻലാലും, ആന്റണി പെരുമ്പാവൂരും!

മാതൃ ദിനത്തിൽ അപ്രതീക്ഷിത മരണവാർത്ത! താങ്ങാനാകാതെ മോഹൻലാലും, ആന്റണി പെരുമ്പാവൂരും!

ഏറ്റവും ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടനും നിർമാതാവും ആയ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ നടക്കും. സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ‘അമ്മ മോഹൻലാലിനും. ഈ വിയോഗം താരത്തെയും തളർത്തിയിട്ടുണ്ട്.

1968 ഒക്ടോബറിൽ ആണ് ഏലമ്മ- ജോസഫ് ദമ്പതികൾക്ക് ആന്റണി പെരുമ്പാവൂ്‍ ജനിക്കുന്നത്. മലേക്കുടി ജോസഫ് ആന്റണി എന്നായിരുന്നു ആദ്യ പേര്. മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ 2000ലാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്. ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഹിറ്റുകളിൽ ഒന്നായി മുദ്രണം ചെയ്യപ്പെട്ട നരസിംഹം ആയിരുന്നു. അതുവരെ മലയാളം കണ്ട എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി എഴുതിയ മഹാവിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്.

ഇന്ന് മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായി ആശീർവാദ് വളർന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ പുറത്തിറങ്ങിയതോടെ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രത്തിന്റെ നിർമ്മാതാവായി ആന്റണി മാറി. എലോൺ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറിൽ തന്നെയാണ് ഒരുങ്ങുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ മോഹൻലാൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തികളിൽ ഒരാളാണ് മോഹൻലാൽ.

മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മോഹൻലാലിന്റെ ഡ്രെെവറായെത്തി പിന്നീട് അദ്ദേഹത്തിന്റെ സിനിമകളുടെ അമരക്കാരനായി മാറാൻ ആന്റണി പെരുമ്പാവൂരിന് സാധിച്ചു. മോഹൻലാലിന്റെ കരിയറിലെ മിക്ക കാര്യങ്ങളും നോക്കുന്നത് ഇന്ന് ആന്റണി പെരുമ്പാവൂരാണ്. ചില സിനിമാക്കാർക്കിടയിൽ ഈ സൗഹൃദം ഒരു കല്ലുകടിയാവാറുമുണ്ട്. സിനിമകളുടെ കഥയുമായി മോഹൻലാലിലേക്കെത്താൻ പറ്റുന്നില്ലെന്നാണ് ഇവരുടെ പരാതി. ആന്റണി പെരുമ്പാവൂർ അംഗീകരിച്ച ശേഷം മാത്രമേ മോഹൻലാലിലേക്കെത്താൻ പറ്റൂ എന്നതാണത്രേ തടസ്സം. നല്ല പല സിനിമകളും മോഹൻലാലിലേക്കെത്താതിരിക്കാൻ കാരണം ഇതാണെന്നും ആക്ഷേപമുണ്ട്. എന്നാൽ മോഹൻലാലോ ആന്റണി പെരുമ്പാവൂരോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മാത്രമല്ല ഇവരുടെ സൗഹൃദം വളർന്ന് കൊണ്ടേയിരിക്കുന്നു. മോഹൻലാൽ-ആന്റണി പെരുമ്പാവൂർ സൗഹൃദത്തെക്കുറിച്ച് മുമ്പ് പലരും സംസാരിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top