Connect with us

ചലച്ചിത്രഗാനങ്ങൾക്കുള്ള പ്രതിഫലം വർധിപ്പിക്കണമെന്ന് ഗാനരചയിതാക്കൾ

News

ചലച്ചിത്രഗാനങ്ങൾക്കുള്ള പ്രതിഫലം വർധിപ്പിക്കണമെന്ന് ഗാനരചയിതാക്കൾ

ചലച്ചിത്രഗാനങ്ങൾക്കുള്ള പ്രതിഫലം വർധിപ്പിക്കണമെന്ന് ഗാനരചയിതാക്കൾ

ചലച്ചിത്രഗാനങ്ങൾക്കുള്ള പ്രതിഫലം വർധിപ്പിക്കണമെന്ന് ഗാനരചയിതാക്കൾ. കൊച്ചിയിൽ ചേർന്ന ഗാന രചയിതാക്കളുടെ യോഗത്തിലാണ് ആവശ്യം. യൂട്യൂബിൽ പാട്ടിടുമ്പോൾ പേരൊഴിവാക്കുന്നത് റോയൽട്ടിയെ ബാധിക്കുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി

പേരെടുത്ത മുതിർന്ന ഗാനരചയിതാക്കൾക്ക് പോലും കിട്ടുന്നത് തുച്ഛമായ വേതനമാണ്. അയൽ സംസ്ഥാനങ്ങളിലേയും ബോളിവുഡിലേയും പാട്ടെഴുത്തുകാർ മികച്ച വരുമാനം നേടുമ്പോൾ ഇവിടെ പലർക്കും പ്രതിഫലത്തിന് വേണ്ടി വഴക്കുണ്ടാക്കേണ്ട സ്ഥിതിയാണ്. ഇത് മാറാൻ നിർമ്മാതാക്കളും സംവിധായകരും മുൻകൈ എടുക്കണമെന്നും ഗാന രചയിതാക്കളുടെ കൂട്ടായ്മയായ രചന ആവശ്യപെട്ടു.

യൂട്യൂബിൽ പാട്ടിടുമ്പോൾ സംഗീത സംവിധായകന്റെയും നടീ നടന്മാരുടേയും പേരുകൾ ഉൾപ്പെടുത്തുമെങ്കിലും ഗാനരചയിതാക്കളെ മനപ്പൂർവം ഒഴിവാക്കുകയാണ്. സ്ട്രീമിംഗ് അപ്പുകളിലും ഇത് തന്നെ സ്ഥിതി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റേഡിയോ സ്റ്റേഷനുകൾ പാട്ടുകൾക്ക് ക്രെഡിറ്റ് നൽകുന്നില്ലെന്നും ഈ അവഗണന അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

More in News

Trending

Recent

To Top