Connect with us

കുറച്ച് അടുത്ത സുഹൃത്തുക്കൾക്ക് സുബിയുടെ ഈ അസുഖത്തെ കുറിച്ച് അറിയാമായിരുന്നു. ഒരുപാട് ആളുകൾ ഇതറിയുന്നത് അവൾക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അത് സ്‌പ്രെഡ് ചെയ്യാതിരുന്നത്; കലാഭവൻ ഷാജോൺ

News

സുബിയുടെ അസുഖത്തെ കുറിച്ച് അറിയുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു നടൻ കലാഭവൻ ഷാജോൺ.

‘ഞങ്ങളെല്ലാവരുടേയും കൂടെ ഒരുപാട് വർഷം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. ബാക്ക് സ്റ്റേജിൽ മേക്ക് അപ്പിന് ഹെൽപ് ചെയ്യാനും മറ്റും കൂടെയുള്ളവരുടെ ഒപ്പം നിൽക്കുന്ന വ്യക്തിയായിരുന്നു സുബി സുരേഷ്. കുറച്ച് അടുത്ത സുഹൃത്തുക്കൾക്ക് സുബിയുടെ ഈ അസുഖത്തെ കുറിച്ച് അറിയാമായിരുന്നു. ഒരപാട് ആളുകൾ ഇതറിയുന്നത് അവൾക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അത് സ്‌പ്രെഡ് ചെയ്യാതിരുന്നത്. എത്രയും പെട്ടെന്ന് തന്നെ സുബി സുഖപ്പെട്ട് വരുമെന്നാണ് കരുതിയിരുന്നത്. രാവിലെ വിയോഗ വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയി’ – കലാഭവൻ ഷാജോൺ പറഞ്ഞു.

ഏറെ വർഷങ്ങളായി സ്‌റ്റേജ് ഷോകളിലും പരിപാടികളിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള വ്യക്തികളാണ് അന്തരിച്ച ഹാസ്യതാരം സുബി സുരേഷും നടൻ കലാഭവൻ ഷാജോണും.

സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാളത്തിന്റെ കലാലോകം.41 വയസ് ആയിരുന്നു സുബിക്ക്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. സുബി സുരേഷിന്റെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു താരങ്ങള്‍ പലരും പ്രതികരിച്ചത്.

തൃപ്പൂണിത്തുറക്കാരിയാണ് സുബി സുരേഷ്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‍കൂളില്‍ വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം എറണാകുളം സെന്റ് തെരേസാസിലായിരുന്നു. അംബികയും സുരേഷുമാണ് സുബിയുടെ മാതാപിതാക്കള്‍.

More in News

Trending