വല്ലാത്തൊരു മടക്കയാത്രയായി പോയി ഇത്… ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ തീരദു:ഖമായി മണ്‍മറിഞ്ഞ് പോയ കല്പന ചേച്ചിയുടെ അപ്രതീക്ഷിത വിയോഗം പോലെ സുബിയുടെ വിയോഗ വാർത്തയും തീർത്തും അപ്രതീക്ഷിതം; കുറിപ്പ്

നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അഞ്ജു പാർവതി പ്രബീഷ് സുബിയെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു
കുറിപ്പിന്റെ പൂർണ്ണ രൂപം
വല്ലാത്തൊരു മടക്കയാത്രയായി പോയി ഇത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ തീരദു:ഖമായി മണ്‍മറിഞ്ഞ് പോയ കല്പന ചേച്ചിയുടെ അപ്രതീക്ഷിത വിയോഗം പോലെ സുബിയുടെ വിയോഗ വാർത്തയും തീർത്തും അപ്രതീക്ഷിതം. നിഷ്‌കളങ്കമായ നര്‍മ്മത്തിലൂടെ, പൊട്ടിച്ചിരിയിലൂടെ കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടിയ തികഞ്ഞ കലാകാരി. നടിയായും അവതാരകയായും സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യമായും അരങ്ങിൽ നിറഞ്ഞു നിന്ന പെൺകുട്ടി.
പുരുഷന്മാർ കൈയ്യടക്കി വച്ചിരുന്ന മിമിക്രി സ്റ്റേജ് ഷോകളിലെ തിളങ്ങി നിന്ന പെൺമുഖമായിരുന്നു സുബി. ചിരിയുടെ ഫ്രെയിമില്‍ നിന്ന് പെട്ടെന്നൊരു ഇറങ്ങിപ്പോക്കായി പോയി ഇത് ! സുബി എന്ന കലാകാരിയെ വീട്ടകങ്ങൾക്ക് അത്രമേൽ പരിചിതമാക്കിയ കുട്ടിപട്ടാളം. എത്ര വൈബ്രൻ്റ് ആയിട്ടാണ് അവരതിൽ കുട്ടികൾക്കൊപ്പം ആടിപ്പാടി നടക്കുന്നത്. ഇവിടെ നിന്ന് അരങ്ങൊഴിഞ്ഞാലും അകലെയുള്ള ആ ലോകത്തിൽ നേരത്തെ ഇവിടെ നിന്നും മടങ്ങിയ കുട്ടികുരുന്നുകളെ ചിരിപ്പിക്കാൻ സുബി ഉണ്ടാകുമെന്ന് വിശ്വസിക്കാനിഷ്ടം. കാരണം കുരുന്നു മനസ്സുകളെ അത്രമേൽ കൈയ്യിലെടുക്കാനും പൊട്ടിച്ചിരിപ്പിക്കാനും സുബിയോളം കഴിവ് മറ്റാർക്കാണ്? പ്രിയപ്പെട്ടവളേ, വിട🌹🌹🙏🙏🙏
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...