Connect with us

കോളജ് വിദ്യാർഥികൾക്കിടയില്‍ ലഹരി വില്‍പ്പന നടത്തി, മലയാളി സീരിയൽ താരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ

News

കോളജ് വിദ്യാർഥികൾക്കിടയില്‍ ലഹരി വില്‍പ്പന നടത്തി, മലയാളി സീരിയൽ താരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ

കോളജ് വിദ്യാർഥികൾക്കിടയില്‍ ലഹരി വില്‍പ്പന നടത്തി, മലയാളി സീരിയൽ താരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ

കോളജ് വിദ്യാർഥികൾക്കിടയില്‍ ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളായ സീരിയൽ നടൻ ഉൾപ്പെടെ 3 മലയാളികളെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു.

സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിൻ എന്നിവരില്‍ നിന്ന് 12.5 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പിടികൂടിയത്. 2.80 കിലോ കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു. രാസലഹരി ഗുളികകൾ ഉൾപ്പെടെ വിദ്യാർഥികൾക്ക് നൽകാനായി എത്തിച്ചതാണെന്നു പോലീസ് പറഞ്ഞു.

ബെം​ഗളുരുവിലെ എൻഐഎഫ്ടി കോളേജിന് സമീപത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ നാർകോട്ടിക് ഡ്ര​ഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്കായാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയതെന്നും പോലീസ് പറഞ്ഞു.

മറ്റൊരു കേസിൽ, ആന്ധ്രയിൽ നിന്ന് ബെംഗളൂരുവിലേക്കു ട്രെയിനിൽ കഞ്ചാവ് കടത്തിയ ആലപ്പുഴ സ്വദേശികളായ തനാഫ്, ജോർജ്, തലശ്ശേരി സ്വദേശി മുഹമ്മദ് മുസമ്മിൽ എന്നിവരും അറസ്റ്റിലായി.

More in News

Trending

Recent

To Top