Connect with us

ദിലീപിന്റെ നെഞ്ചിൽ ആണിയടിച്ചു! ഇന്ന് ഹൈക്കോടതിയിലേക്ക് ഇരച്ചെത്തി അതിജീവിത, എല്ലാം രഹസ്യമായി.. ആ നിർണ്ണായക നീക്കം ഇങ്ങനെ

News

ദിലീപിന്റെ നെഞ്ചിൽ ആണിയടിച്ചു! ഇന്ന് ഹൈക്കോടതിയിലേക്ക് ഇരച്ചെത്തി അതിജീവിത, എല്ലാം രഹസ്യമായി.. ആ നിർണ്ണായക നീക്കം ഇങ്ങനെ

ദിലീപിന്റെ നെഞ്ചിൽ ആണിയടിച്ചു! ഇന്ന് ഹൈക്കോടതിയിലേക്ക് ഇരച്ചെത്തി അതിജീവിത, എല്ലാം രഹസ്യമായി.. ആ നിർണ്ണായക നീക്കം ഇങ്ങനെ

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക നീക്കവുമായി അതിജീവിത. കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. രേഖകൾ സ്പെഷ്യൽ കോടതിയിൽ നിന്ന് മാറ്റരുത്.പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നും ഹര്‍ജിയില്‍ ആരോപിച്ചു

കഴിഞ്ഞ ദിവസം കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളാണെന്നും കോടതിയെ കബിളിപ്പിക്കാൻ ശ്രമിക്കരുതെന്നും വിമർശനം ഉയർന്നു. കോടതി നടപടി ക്രമങ്ങളിൽ പങ്കെടുക്കാതെ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങി നടക്കുകയാണെന്നും ജഡ്ജി വിമർശിച്ചു. കോടതിയിലെ രഹസ്യ രേഖകൾ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണ് ഉദ്യോഗസ്ഥനെന്നാണ് മറ്റൊരു വിമർശനം. നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നൽകുന്നുവെന്നും കോടതി പറഞ്ഞു.

വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് മാറണമെന്ന ആവശ്യം പ്രോസിക്യൂഷനും അതിജീവതയും ഇന്നലെയും ആവർത്തിച്ചു. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷനും അതിജീവിതയും വാദിച്ചു.ഇതിനു പന്നാലെയാണ് ഇന്ന് അതിജീവിത ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്

അതേസമയം കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017 ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.

More in News

Trending

Recent

To Top