Connect with us

എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിയേണ്ടത് രണ്ടേ രണ്ട് പേര്‍ മാത്രമാണ്. അത് എന്റെ മാതാപിതാക്കളാണ്; കാര്‍ത്തിയുടെ വിവാഹ ശേഷമാണ് അത്തരം ചോദ്യങ്ങള്‍ അവസാനിച്ചതെന്ന് തമന്ന

News

എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിയേണ്ടത് രണ്ടേ രണ്ട് പേര്‍ മാത്രമാണ്. അത് എന്റെ മാതാപിതാക്കളാണ്; കാര്‍ത്തിയുടെ വിവാഹ ശേഷമാണ് അത്തരം ചോദ്യങ്ങള്‍ അവസാനിച്ചതെന്ന് തമന്ന

എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിയേണ്ടത് രണ്ടേ രണ്ട് പേര്‍ മാത്രമാണ്. അത് എന്റെ മാതാപിതാക്കളാണ്; കാര്‍ത്തിയുടെ വിവാഹ ശേഷമാണ് അത്തരം ചോദ്യങ്ങള്‍ അവസാനിച്ചതെന്ന് തമന്ന

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് തമന്ന ബാട്ടിയ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഒരുകാലത്ത് നടന്‍ കാര്‍ത്തിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും അഭിനയിച്ച പയ്യ എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

ഹിറ്റ് ജോഡികളായ ഇരുവരും പിന്നീട് സിരുത്തൈ എന്ന തമിഴ് ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചു. ഇതും വന്‍ വിജയമായി. ഇതോടെയാണ് തമന്ന-കാര്‍ത്തി ഗോസിപ്പ് പരന്നത്. സ്വകാര്യ ജീവിതത്തെ പറ്റി നടി അധികം തുറന്ന് സംസാരിക്കാറുമില്ല. തെന്നിന്ത്യയിലെ ഗ്ലാമറസ് നായികയായി അഭിനയിക്കുമ്‌ബോഴും തമന്ന തന്റെതായ ചില ചട്ടങ്ങള്‍ പാലിച്ചിരുന്നു.

ഓണ്‍ സ്‌ക്രീനില്‍ ചുംബന രംഗത്തില്‍ അഭിനയിക്കില്ലെന്ന് നടി തുടക്കം മുതലേ വ്യക്തമാക്കിയതാണ്. സിനിമയില്‍ ഒപ്പുവെക്കുമ്‌ബോള്‍ തമന്നയുടെ കോണ്‍ട്രാക്റ്റില്‍ ഇക്കാര്യം പ്രത്യേകം ഉണ്ടാവാറുണ്ട്. സ്വകാര്യ ജീവിതത്തെ പറ്റി നടി അധികം തുറന്ന് സംസാരിക്കാറുമില്ല. അതിനാല്‍ തന്നെ ഗോസിപ്പ് കോളങ്ങളില്‍ വലിയ തോതില്‍ തമന്നയെ കാണാറില്ല.

എന്നാല്‍ ഈ ഗോസിപ്പ് അധിക കാലം നീണ്ടു നിന്നില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ തന്നെ കാര്‍ത്തി സിനിമാ പശ്ചാത്തലമില്ലാത്ത രഞ്ജിനി ചിന്നസ്വാമിയെ വിവാഹം കഴിച്ചു. എന്നാല്‍ അതിന് മുമ്പ് ഇത്തരമൊരു ഗോസിപ്പിനെക്കുറിച്ച് കാര്‍ത്തും തമന്നയ്ക്കും പല മാധ്യമങ്ങളോടും മറുപടി പറയേണ്ടി വന്നു. തങ്ങള്‍ രണ്ട് പേരും സുഹൃത്തുക്കളാണെന്നും മറ്റൊന്നുമില്ലെന്നും ഇരു താരങ്ങളും വ്യക്തമാക്കി.

ഒരുവേള തമന്ന ഇതേ പറ്റി വിശദമായി സംസാരിക്കുകയും ചെയ്തു. ‘എന്തിനാണ് ഇതിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല. കിവംദന്തിങ്ങള്‍ ഇങ്ങനെ അലട്ടിക്കൊണ്ടിരിക്കും. ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കി വരികയാണ്. എനിക്കിതില്‍ വ്യക്തമാക്കാന്‍ ഒന്നുമില്ല. ഈ വിഷയത്തില്‍ എനിക്കൊന്നും പറയാനില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാനിത് ആവര്‍ത്തിക്കുകയാണ്. എന്തിനാണ് ഇതിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇത്തരം ഗോസിപ്പുകളില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിയേണ്ടത് രണ്ടേ രണ്ട് പേര്‍ മാത്രമാണ്. അത് എന്റെ മാതാപിതാക്കളാണ്,’ എന്ന് തമന്ന പറഞ്ഞു.

More in News

Trending

Recent

To Top