Connect with us

ദിലീപിന്റെ കുടുംബത്തെ വേട്ടയാടുന്നു, നടന്റെ രണ്ടാമത്തെ കുഞ്ഞുണ്ടായി അതിനിപ്പോൾ അഞ്ച് വയസായി…ഈ അഞ്ച് വർഷമായി ആ കുഞ്ഞിനൊരു സ്വസ്ഥത കിട്ടിയിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഈ കേസിൽ അറിഞ്ഞോ അറിയാതയോ ദിലീപ് ഉൾപ്പെട്ടിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു; വെളിപ്പെടുത്തലുമായി ആർ ശ്രീലേഖ

News

ദിലീപിന്റെ കുടുംബത്തെ വേട്ടയാടുന്നു, നടന്റെ രണ്ടാമത്തെ കുഞ്ഞുണ്ടായി അതിനിപ്പോൾ അഞ്ച് വയസായി…ഈ അഞ്ച് വർഷമായി ആ കുഞ്ഞിനൊരു സ്വസ്ഥത കിട്ടിയിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഈ കേസിൽ അറിഞ്ഞോ അറിയാതയോ ദിലീപ് ഉൾപ്പെട്ടിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു; വെളിപ്പെടുത്തലുമായി ആർ ശ്രീലേഖ

ദിലീപിന്റെ കുടുംബത്തെ വേട്ടയാടുന്നു, നടന്റെ രണ്ടാമത്തെ കുഞ്ഞുണ്ടായി അതിനിപ്പോൾ അഞ്ച് വയസായി…ഈ അഞ്ച് വർഷമായി ആ കുഞ്ഞിനൊരു സ്വസ്ഥത കിട്ടിയിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഈ കേസിൽ അറിഞ്ഞോ അറിയാതയോ ദിലീപ് ഉൾപ്പെട്ടിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു; വെളിപ്പെടുത്തലുമായി ആർ ശ്രീലേഖ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചില തുറന്ന് പറച്ചിലുകളാണ് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയത്. കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നാണ് ശ്രീലേഖ പറയുന്നത്. സസ്നേഹം ശ്രീലേഖയെന്ന തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു അവരുടെ പ്രതികരണം

ശ്രീലേഖയുടെ വാക്കുകളിലേക്ക്

പൾസർ സുനിയും ദിലീപും കണ്ടതിന് യാതൊരു തെളിവോ രേഖകളോ ഇല്ല. കേസിലെ ആറ് പ്രതികൾ നേരത്തേ തന്നെ ശിക്ഷകിട്ടി പോകേണ്ടവരല്ലേ. ശിക്ഷ കിട്ടാതെ കുറേ പേർ പുറത്ത് കഴിയുന്നുവെന്നത് ശരിയല്ലല്ലോ. 5 വർഷം വിചാരണ തടവുകാരനായി ഇരുന്നത് കൊണ്ട് പൾസർ സുനിക്ക് കിട്ടേണ്ട ശിക്ഷയ്ക്ക് ഇളവ് കിട്ടിയാൽ എന്ത് ചെയ്യും’.

‘ഒരു കുറ്റകൃത്യം എന്തായാലും നടന്നു. അതിന് ഇവൻമാർക്ക് ശിക്ഷ ലഭിക്കേണ്ടേ.അതിന് പകരം കേസിൽ മറ്റൊരു വ്യക്തിക്കും പങ്കുണ്ടെന്ന് പറഞ്ഞ് വലിച്ചിഴച്ച് അതിനകത്ത് അയാളെ കുടുക്കാനും വേണ്ടി തെളിവുകൾ ഉണ്ടാക്കിക്കോണ്ടിരിക്കുന്നത് കാണുമ്പോൾ തികച്ചും അപഹാസ്യരാവുകയാണ് പോലീസ്’.

‘സാക്ഷികൾ മൊഴി മാറ്റിയെന്ന വാർത്തകൾ വരുമ്പോൾ സ്വാധീനിച്ച് മൊഴിമാറ്റിച്ചുവെന്നാണ് തോന്നുക. സാക്ഷി പറയുന്ന മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥരാണ് അതിൽ ഒപ്പ് വെയ്ക്കുന്നത്,സാക്ഷിയല്ല.സാക്ഷിയുടെ മൊഴിയായി അന്വേഷണ ഉദ്യോഗസ്ഥർക്ക് എന്ത് വേണമെങ്കിലും എഴുതി ചേർക്കാം. കേസ് വിചാരണക്കായി കോടതി വിളിക്കുമ്പോൾ സാക്ഷികൾ പലരും ഞങ്ങൾ ഇങ്ങനെ അല്ല പറഞ്ഞത് എന്ന് പറയാറുണ്ട്. ഇത് ഒഴിവാക്കാനായി വിസ്താരത്തിന് മുൻപ് പബ്ലിക്ക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും സാക്ഷിയെ ട്രെയിൻ ചെയ്യിക്കും. ഇങ്ങനെയാണ് നിങ്ങളുടെ മൊഴി ഇത്തരത്തിലാണ് കോടതിയിൽ പറയേണ്ടതെന്ന്. അങ്ങനെയാണ് സാക്ഷികൾ അത് കോടതിയിൽ സമ്മതിക്കുന്നത്’.

‘എന്നാൽ പറഞ്ഞതിന് നേരെ വിപരീതമായി എഴുതിവെച്ചത് ശേഷം അത് നമ്മൾ പറഞ്ഞ കാര്യമാണെന്ന് എങ്ങനെയാണ് സമ്മതിക്കാൻ സാധിക്കുക. അതുകൊണ്ട് തന്നെ കോടതിയിൽ സാക്ഷി മൊഴിക്ക് വിരുദ്ധമായി പറഞ്ഞാൽ മൊഴി മാറ്റൽ അല്ല. അയാൾ സത്യസന്ധമായി പറയുന്നതാണ്. 17 പേർ നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയിട്ടുണ്ടെങ്കിൽ പോലീസ് പലരുടേയും മൊഴികൾ തെറ്റായിട്ടാണ് എഴുതിവെച്ചത് എന്നാണ് കാണിക്കുന്നത്. അല്ലാതെ മൊഴി മാറ്റി, അവരെ സ്വാധീനിച്ചു എന്നല്ല’.

‘2017 ൽ ഉണ്ടായ കേസ് 2022 ൽ വിചാരണ കഴിഞ്ഞ് അവസാനിക്കുമെന്നിടത്താണ് പുതിയ കേസ് വരുന്നത്. അതും നമ്മൾ കേട്ടിട്ടില്ലാത്ത വ്യക്തി വന്ന് പല വെളിപ്പെടുത്തൽ നടത്തുന്നു. അവിടേം ഇവിടേം ഇല്ലാത്ത പല സംഭാഷണങ്ങൾ തെളിവായി പുറത്തുവിടുന്നു.ഇതൊന്നും റെക്കോഡ് ചെയ്ത യഥാർത്ഥ ഫോണോ ലാപ്ടോപ്പോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എത്രനാളാണ് ഇങ്ങനെ ആളുകളെ പറ്റിക്കുക’.

‘മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പല സാഹചര്യങ്ങൾ കൊണ്ടും മാറാം. രണ്ടാമത്തെ തവണ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയച്ചുവെന്നത് തന്നെ എന്തുകൊണ്ട് എന്ന് വിശദമാക്കേണ്ട കാര്യമുണ്ടെന്നാണ് തനിക്ക് തോന്നുന്നത്.കോടതിയിൽ നിന്നും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല’.

‘നടി ആക്രമിക്കപ്പെട്ട കേസ് കെട്ടിച്ചമച്ച കേസാണെന്ന് താൻ വിശ്വസിക്കുന്നില്ല. മികച്ച പോലീസ് ഉദ്യോഗസ്ഥർ നമ്മുടെ പോലീസ് ഫോഴ്സിൽ ഉണ്ട്. പോലീസിൽ തനിക്ക് അത്രയധികം വിശ്വാസമുണ്ട്. പക്ഷേ ഇവർക്ക് ഒരു തെറ്റ് പറ്റിയാൽ അത് സമ്മതിക്കാൻ തയ്യാറാകാത്തത് എന്താണെന്നാണ് മനസിലാകാത്തത്’.

‘ഒരാൾ അനുഭവിക്കാൻ ഉള്ളതിന്റെ പരമാവധി അനുഭവിച്ച് കഴിഞ്ഞു. ഈ കേസിൽ അറിഞ്ഞോ അറിയാതയോ ദിലീപ് ഉൾപ്പെട്ടിട്ടില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ദിലീപിന്റെ കുടുംബത്തെ അടക്കം വേട്ടയാടുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോയത്. ദിലീപിന്റെ രണ്ടാമത്തെ കുഞ്ഞുണ്ടായി അതിനിപ്പോൾ അഞ്ച് വയസായി.ഈ അഞ്ച് വർഷമായി ആ കുഞ്ഞിനൊരു സ്വസ്ഥത കിട്ടിയിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?’

‘അതൊക്കെ ആലോചിക്കുമ്പോ കഷ്ടം തോന്നാറുണ്ട്.കേസിനെ സ്വാധീനിക്കാനോ ആരുടേയെങ്കിലും കാശ് വാങ്ങിയോ ഒന്നുമല്ല താൻ ഈ കാര്യങ്ങൾ ഒക്കെ പറയുന്നത്. ആരോടും ശത്രുതയും വിരോധവുമില്ല. ശിക്ഷിക്കപ്പെടേണ്ടവർക്ക് ശിക്ഷ ലഭിക്കാതെ ഇങ്ങനെ നീണ്ട് പോകുന്നത് ശരിയായ കാര്യമല്ല, ആർ ശ്രീലേഖ പറഞ്ഞു.

More in News

Trending

Recent

To Top