Connect with us

‘മാഡത്തെ’ ചോദ്യം ചെയ്തു, 9 മിനിറ്റിനിടെ കാവ്യ വിളിച്ചത് 6 കോൾ, രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് പൊട്ടി ഒഴുകി!? ദൃശ്യങ്ങൾ ചോർന്നത് ലക്ഷ്യയിൽ നിന്ന്.. ചതിച്ചല്ലോ ഈശ്വരാ

News

‘മാഡത്തെ’ ചോദ്യം ചെയ്തു, 9 മിനിറ്റിനിടെ കാവ്യ വിളിച്ചത് 6 കോൾ, രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് പൊട്ടി ഒഴുകി!? ദൃശ്യങ്ങൾ ചോർന്നത് ലക്ഷ്യയിൽ നിന്ന്.. ചതിച്ചല്ലോ ഈശ്വരാ

‘മാഡത്തെ’ ചോദ്യം ചെയ്തു, 9 മിനിറ്റിനിടെ കാവ്യ വിളിച്ചത് 6 കോൾ, രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് പൊട്ടി ഒഴുകി!? ദൃശ്യങ്ങൾ ചോർന്നത് ലക്ഷ്യയിൽ നിന്ന്.. ചതിച്ചല്ലോ ഈശ്വരാ

പത്മസരോവരത്തില്‍ ആരാരുമറിയാതെ വീണ്ടും ഒരു ചോദ്യം ചെയ്യല്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കലാണ് നടന്നത്. കാവ്യയുടെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്

ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്നതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ അമ്മ ശ്യാമള മാധവന്റെ പേരിലാണു ഈ സിം കാര്‍ഡ്. ഇതിലാണ് അന്വേഷണ സംഘം വിശദീകരണം തേടിയത്.

നടി ആക്രമിക്കപ്പെട്ട പിന്നാലെ പ്രതികൾ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് എത്തിച്ചത് ലക്ഷ്യയിലാണ്. ആ സ്ഥാപനം നോക്കി നടത്തുന്നത് കാവ്യയുടെ അമ്മ ശ്യാമളാണ്. ഇക്കാര്യം മാത്രം മതി കേസിൽ കാവ്യയേയും ശ്യാമളയേയും പ്രതിയാക്കാനെന്നും സംവിധായകൻ ബൈജു കൊട്ടാരക്കര പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സംവിധായകൻ.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘അവസാനം ‘മാഡത്തെ’ പോലീസ് ചോദ്യം ചെയ്തിരിക്കുകയാണ്. ഈ കേസിൽ ഈ മേഡവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസിന് അറിയാമായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പോലീസ് വലയിലാകും എന്ന് ഉറപ്പിച്ചതോട് കൂടി പ്രതികൾ പെൻഡ്രൈവ് കൊണ്ട് കൊടുത്ത് ലക്ഷ്യ എന്ന സ്ഥാപനത്തിലേക്കായിരുന്നു. കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനം നോക്കി നടത്തുന്നത് ശ്യാമളയാണ്. പ്രതികൾ അവിടുത്തെ ജോലിക്കാരനായ സാഗറിന്റെ കൈകളിലാണ് ദൃശ്യങ്ങൾ ഏൽപ്പിച്ചത്. ആ ഒരൊറ്റ കാര്യം മതി കേസിൽ കാവ്യയേയും ശ്യാമളേയും പ്രതിയാക്കാൻ’.

‘ലക്ഷ്യയിൽ വെച്ചാണ് ദൃശ്യങ്ങൾ മറ്റ് പലയിടത്തേക്കും പോയത്. എന്നാൽ അതിനെ കുറിച്ചൊന്നും അന്വേഷണം നടന്നിരുന്നില്ല. കാരണം അന്ന് പോലീസ് തലപ്പത്തുണ്ടായിരുന്നത് ലോക് നാഥ്‌ ബെഹ്റ ആയിരുന്നു. ഈ കേസിൽ നിന്നും യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ബെഹ്റ നടത്തിയത്. റെയ്ഡുകൾ പോലും നടത്താതെ കേസന്വേഷണം വൈകിപ്പിക്കുകയായിരുന്നു. തിടുക്കപ്പെട്ട് കുറ്റപത്രം സമർപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു’.

‘ബലാചന്ദ്രകുമാറിന്റെ വരവോടെയാണ് കേസിൽ തെളിവുകളുടെ കൂമ്പാരം കണ്ടെടുക്കാൻ കഴിഞ്ഞത്. സാക്ഷികളെ കൂറുമാറ്റിയത് ഉൾപ്പെടെ കണ്ടെത്തി. കേസിലെ പ്രധാന സാക്ഷിയായ സാഗറിന്റേയും ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായ ദാസന്റേയും മൊഴി മാറ്റിയിരുന്നു. ഇതെല്ലാം കേസിൽ ദിലീപിന് പ്രതികൂലമായി തന്നെ നിൽക്കുകയാണ്’.

‘കേസിൽ സമ്മർദ്ദം ശക്തമായതോടെയാണ് കാവ്യയേയും ഇപ്പോൾ അവരുടെ അമ്മ ശ്യാമളേയും അച്ഛൻ മാധവനേയും ചോദ്യം ചെയ്തത്. കാവ്യ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാനാണ് ശ്യാമളെ ചോദ്യം ചെയ്തത്. ഈ ഫോൺ നമ്പർ ഉപയോഗിച്ചാണ് വിവാഹത്തിന് മുൻപ് ദിലീപിനെ കാവ്യ വിളിച്ചത്. ഇക്കാര്യം അന്വേഷണ സംഘം കണ്ടെത്തിയട്ടുണ്ട്’.

‘9 മിനിറ്റിൽ 6 തവണയാണ് ഈ ഫോൺ നമ്പർ ഉപയോഗിച്ച് കാവ്യ മാധവൻ ബാലചന്ദ്രകുമാറിനെ വിളിച്ചത്. ഇക്കാര്യം പോലീസ് ചോദിച്ചെങ്കിലും അറിയില്ലെന്നാണ് കാവ്യ നൽകിയ മറുപടി. കാവ്യ പറഞ്ഞത് നുണയാണെന്ന് അറിഞ്ഞിട്ടും കാവ്യയെ വീണ്ടും ചോദ്യം ചെയ്യാതെ അവരുടെ മാതാപിതാക്കളെയാണ് പോലീസ് ചോദ്യം ചെയ്തത്’.

‘കാവ്യയിലേക്ക് അന്വേഷണം പോയ സമയത്താണ് എഡിജിപി ശ്രീജിത്ത് തെറിച്ചത്. അതിന് ശേഷം പുതിയ മേധാവി അന്വേഷണ തലപ്പത്തെത്തി. തുടർന്ന് നടന്ന യോഗത്തിലാണ് ഈ കേസിൽ ഇനി കാവ്യയിലേക്കും അഭിഭാഷകരിലേക്കുമൊന്നും അന്വേഷണം വേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനം എടുത്തത്. എന്നാൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നതോടെ കാര്യങ്ങൾ മാറി’.

ഒപ്പം ഉണ്ടെന്നാണ് നേരത്തേ മുഖ്യമന്ത്രി അവർക്ക് അതിജീവിതയ്ക്ക് കൊടുത്ത ഉറപ്പ്. എന്നാൽ കേസിൽ നടന്ന് കൊണ്ടിരിക്കുന്നത് വേറെ ചില വേലകളാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുണ്ടോയെന്ന് അറിയില്ല. എന്തായാലും കാവ്യയുടെ അമ്മയേയും അച്ഛനേയും ചോദ്യം ചെയ്തപ്പോഴും ഫോണിനെ കുറിച്ച് അറിയില്ലെന്നാണ് അവർ നൽകിയ മറുപടി. ഇക്കാര്യം വിശദമായി അന്വേഷിച്ച് ഉറപ്പാക്കാതെ കുറ്റപത്രം സമർപ്പിക്കരുതെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്’.

‘പോലീസ് ആരെയാണ് പേടിക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം. ഭരണപക്ഷത്തെ ആരെങ്കിലും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. അങ്ങനെ ഉണ്ടെങ്കിൽ ആ പേരുകൾ ഉടൻ പുറത്തുവരും. നേരത്തേ ചില ആളുകളുടെ പേരുകൾ പുറത്തുവന്ന പേരുകൾ ശരിയാണെങ്കിൽ ശരതിനയൊക്കെ പ്രതിയാക്കിയത് പോലെ ഉന്നതങ്ങളിൽ ഇരിക്കുന്ന പല ആളുകളും പ്രതിയായേക്കും’.

More in News

Trending

Recent

To Top