Connect with us

വിജയ് ബാബു കേസിൽ താര സംഘടനയിൽ നിന്ന് രാജിവെച്ചവർ അനാവശ്യ തിടുക്കം കാണിച്ചു; നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടനിൽ നിന്നും വിശദീകരണം ചോദിക്കണമെന്ന് ഈ പറയുന്ന നടിമാർ എന്തുകൊണ്ടാണ് ചോദിക്കാതിരുന്നത്; തുറന്നടിച്ച് മല്ലിക സുകുമാരൻ!

News

വിജയ് ബാബു കേസിൽ താര സംഘടനയിൽ നിന്ന് രാജിവെച്ചവർ അനാവശ്യ തിടുക്കം കാണിച്ചു; നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടനിൽ നിന്നും വിശദീകരണം ചോദിക്കണമെന്ന് ഈ പറയുന്ന നടിമാർ എന്തുകൊണ്ടാണ് ചോദിക്കാതിരുന്നത്; തുറന്നടിച്ച് മല്ലിക സുകുമാരൻ!

വിജയ് ബാബു കേസിൽ താര സംഘടനയിൽ നിന്ന് രാജിവെച്ചവർ അനാവശ്യ തിടുക്കം കാണിച്ചു; നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടനിൽ നിന്നും വിശദീകരണം ചോദിക്കണമെന്ന് ഈ പറയുന്ന നടിമാർ എന്തുകൊണ്ടാണ് ചോദിക്കാതിരുന്നത്; തുറന്നടിച്ച് മല്ലിക സുകുമാരൻ!

മലയാള സിനിമയിലെ ഏറ്റവും വലിയ ചർച്ച വിഷയമാണ് നടി ആക്രമിക്കപ്പെട്ട കേസും വിജയ് ബാബുവിന്റെ കേസും .ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് മല്ലിക സുകുമാരൻ.അവസരം വേണം കിട്ടിയില്ലേങ്കിൽ മീ ടു എന്ന് പറയുന്ന നിലപാടിനോട് താൻ എതിരാണെന്ന് നടി മല്ലിക സുകുമാരൻ. വിജയ് ബാബു കേസിനെ കുറിച്ചുള്ള ചോദ്യത്തിലായിരുന്നു മല്ലികയുടെ മറുപടി. വിജയ് ബാബു പെൺകുട്ടിയുടെ പേര് വന്ന് ചാനലിൽ പറഞ്ഞെങ്കിൽ അതൊരാണിന്റെ വാശിയാകാം എന്ന് വ്യാഖ്യാനിച്ചൂടേയെന്നും മല്ലിക ചോദിച്ചു. വിജയ് ബാബു കേസിൽ താര സംഘടനയിൽ നിന്ന് രാജിവെച്ചവർ അനാവശ്യ തിടുക്കം കാണിച്ചു. നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതമായ നടനിൽ നിന്നും വിശദീകരണം ചോദിക്കാൻ പോലും ആവശ്യപ്പെടാത്ത നടിമാരാണ് രാജിവെച്ചതെന്നും മല്ലിക വിമർശിച്ചു. പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം.

‘ഒരിടത്ത് പോകുമ്പോ ദുരനുഭവം ഉണ്ടായി. അപ്പോൾ അടുത്ത തവണ അവിടേക്ക് പോകുമ്പോൾ ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും കൂടെ കൂട്ടണം. ആള് ശരിയല്ലെന്ന് മനസിലായിട്ടും അവിടെ വീണ്ടും തനിച്ച് പോകാൻ നിൽക്കരുത്. അപ്പോഴാണ് നമ്മുക്ക് ചീത്ത പേര് ഉണ്ടാകുന്നത്. എന്റെ കുഞ്ഞ് എവിടെ പോകുന്നു ആരാ അവളെ കൊണ്ടുപോകുന്നത് എന്നൊക്കെ നിർബന്ധമായും നോക്കണം. അതുപോലെ തന്നെയാണ് സിനിമയിലെ കാര്യവും’.

‘വിജയ് ബാബു കേസിൽ ആ പെൺകുട്ടി പറഞ്ഞത് ഒരു മാസത്തോളം തന്നെ ദ്രോഹിച്ചുവെന്നാണ്. അച്ഛനും അമ്മയും ഒക്കെയുള്ള കുട്ടിയാണ്. ഒരിക്കൽ ദുരനുഭവം ഉണ്ടായാൽ പിന്നെ ആരുമില്ലാതെ പോകുന്നത് ശരിയായ കാര്യമാണോ? പ്രണയം തോന്നിയതാണോ അല്ലെങ്കിൽ നല്ല നായികയായി വളർത്തിക്കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചിട്ടാണോ അറിയില്ല, അത്തരത്തിലൊരു ആഗ്രഹം നടക്കുമെന്ന് കരുതിയിട്ടാകാം അബദ്ധത്തിലേക്ക് ചെന്ന് വീണിട്ടുണ്ടാകുക’.ഒരു മാസം ഇത്തരത്തിൽ പീഡനം നേരിടേണ്ടി വന്നുവെന്നാണ് പറയുന്നത്. ഇതേ സമയത്തുള്ള ആ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഒന്നും തന്നെ ഇങ്ങനെയൊരാൾ ഇത്ര നികൃഷ്ടമായ രീതിയിൽ പെരുമാറുന്നതോ ഒന്നും പറയുന്നില്ല. എന്തുകൊണ്ടാണ് ഇതെല്ലാം പറയാൻ മടിക്കുന്നത്. പ്രേമം തോന്നിയെന്ന് കരുതി ഒരുത്തൻ ചവിട്ടി കൊല്ലാൻ നോക്കുന്നത് വരെ മിണ്ടാതിരിക്കുവോ?’

അവസരം വേണോ അഭിമാനം വേണോ? അവസരം വേണം കിട്ടിയില്ലേങ്കിൽ മീ ടു എന്ന് പറയുന്ന ആറ്റിറ്റ്യൂഡിനെ ആണ് ഞാൻ എതിർത്തത്. ഒറ്റയ്ക്ക് പോയെങ്കിലേ ആഗ്രഹം നടത്താൻ പറ്റുകയുള്ളോ? വിജയ് ബാബുവിനെ കുറിച്ച് തനിക്ക് കൂടുതൽ ആയി അറിയില്ല. വിജയ് ബാബു പെൺകുട്ടിയുടെ പേര് വന്ന് ചാനലിൽ പറഞ്ഞെങ്കിൽ അതൊരാണിന്റെ വാശിയാകാം എന്ന് വ്യാഖ്യാനിച്ചൂടെ. അയാൾ ശരിയെന്ന് ഞാൻ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോക്രിത്തരമാണ്’പ്രണയം കൊണ്ടാകാം, ആഗ്രഹം കൊണ്ടാകാം , നായിക ആകാനുള്ള തിടുക്കം കൊണ്ടാകാം എന്നൊക്കെ പറയുമ്പോൾ അപ്പുറത്ത് ഇരിക്കുന്നത് ചോരതിളപ്പുള്ള ചെറുപ്പക്കാരനാണ്. അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമൊക്കെയുള്ള ആളെ പറയുമ്പോൾ അവനും പത്തിരട്ടി വാശി ഉണ്ടാകും. അപ്പോൾ അങ്ങനെ നീ ഷൈൻ ചെയ്യേണ്ട നീ ആരാണെന്ന് ജനം അറിയട്ടേയെന്ന് അയാളും കരുതിക്കാണാം’.


വിജയ് ബാബു കേസിൽ പെൺകുട്ടിയ്ക്കൊപ്പം താരസംഘടനയായ അമ്മ നിന്നില്ലെന്ന് ആരോപിച്ച് രാജിവെച്ചവരൊക്കെ നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയുടെ വിശദീകരണ യോഗത്തിൽ മാധ്യമങ്ങളുമായി കശപിശ കഴിഞ്ഞപ്പോൾ ആ നടൻമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ മാധ്യമങ്ങളിലൂടെ കണ്ടതാണ്. അന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടനിൽ നിന്നും വിശദീകരണം ചോദിക്കണമെന്ന് ഈ പറയുന്ന നടിമാർ എന്തുകൊണ്ടാണ് ചോദിക്കാതിരുന്നത്. ആ കാര്യത്തിലാണ് ഡബ്ല്യുസിസിക്ക് നേട്ടം.അക്കാര്യത്തിൽ ഡബ്ല്യുസിസിയോട് ബഹുമാനം ഉണ്ട്.

അവർ എടുത്ത നിലപാടിൽ നിന്നും അവർ ഒട്ടും പിന്നോട്ട് പോകാറില്ല. ശക്തമായി തന്നെ അതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഒരാളുടെ കാര്യത്തിൽ മാത്രമല്ല എല്ലാവരുടെ കാര്യത്തിലും സംഘടനയുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണം’.എന്തിനാണ് വിജയ് ബാബു കേസിൽ നടിമാർ രാജിവെച്ച് ഇറങ്ങി പോയത്. അളവിൽ കൂടുതലാണ് നടിമാർ പ്രതികരിച്ചത്. വിജയ് ബാബു അമ്മയുടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഔദ്യോഗിക പാനലിന്റെ എതിർത്ത് നിന്നയാളാണ് വിജയ് ബാബു.

അതിന്റെ വൈരാഗ്യം അയാളോട് ഉണ്ടായിരുന്നുവെന്നും എന്ന് പലരും വിളിച്ച് തന്നോട് പറഞ്ഞിരുന്നു’, മല്ലിക സുകുമാരൻ പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസിലും മല്ലിക സുകുമാരൻ പ്രതികരിച്ചു. ‘ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങൾ തനിക്ക് അറിയില്ല. ആ കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് തനിക്ക് അറിയാം. വല്ലാത്തൊരു അനുഭവത്തിലൂടെയാണ് അവർ കടന്ന് പോയത്. ആ പെൺകുട്ടി ഇത്രയും ശക്തമായി ഇപ്പോഴും പിടിച്ച് നിൽക്കുന്നതിനോട് നൂറ് കോടി നമസ്കാരം.മറ്റാരെങ്കിലും ആണെങ്കിൽ തളർന്ന് പോയേനെ’.

നടി ആക്രമിക്കപ്പെട്ടത് എങ്ങനെയെന്ന് കണ്ടുപിടിക്കണം. അതിന് ന്യൂസ് അവർ ചർച്ചകൾ കൊണ്ട് മതിയാകില്ല. സത്യം പറയുന്ന നിയമപാലകൻമാർ ഉണ്ടെങ്കിൽ അവർ സത്യസന്ധമായി കേസ് കൈകാര്യം ചെയ്യണം. ചെയ്യിപ്പിച്ചവനായാലും ചെയ്തവനായാലും അപ്രത്യക്ഷനായി നിൽക്കുന്ന മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെ ആയാലും നിയമത്തിന് മുൻപിൽ കൊണ്ടു വരണം’, നടി പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top