Connect with us

ദിലീപും അതിജീവിതയും ഹാര്‍ഡ് വര്‍ക്കിലൂടെ ഉയര്‍ന്ന് വന്നതാണ്…. മിമിക്രി സ്‌റ്റേജിലും അമ്പലങ്ങളിലും പരിപാടി അവതരിപ്പിച്ച് സാധാരണ ഒരു കുടുംബത്തില്‍ നിന്ന് സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വന്നതാണ്, ഒരു മനുഷ്യനെ വേട്ടയാടുകയാണ്; രാഹുൽ ഈശ്വർ

Actor

ദിലീപും അതിജീവിതയും ഹാര്‍ഡ് വര്‍ക്കിലൂടെ ഉയര്‍ന്ന് വന്നതാണ്…. മിമിക്രി സ്‌റ്റേജിലും അമ്പലങ്ങളിലും പരിപാടി അവതരിപ്പിച്ച് സാധാരണ ഒരു കുടുംബത്തില്‍ നിന്ന് സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വന്നതാണ്, ഒരു മനുഷ്യനെ വേട്ടയാടുകയാണ്; രാഹുൽ ഈശ്വർ

ദിലീപും അതിജീവിതയും ഹാര്‍ഡ് വര്‍ക്കിലൂടെ ഉയര്‍ന്ന് വന്നതാണ്…. മിമിക്രി സ്‌റ്റേജിലും അമ്പലങ്ങളിലും പരിപാടി അവതരിപ്പിച്ച് സാധാരണ ഒരു കുടുംബത്തില്‍ നിന്ന് സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വന്നതാണ്, ഒരു മനുഷ്യനെ വേട്ടയാടുകയാണ്; രാഹുൽ ഈശ്വർ

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. ആക്‌സസ് ചെയ്തു എന്നതിന് അര്‍ത്ഥം ചോര്‍ന്നു എന്നല്ലെന്നും അക്കാര്യം ഇനി അന്വേഷണത്തില്‍ കണ്ടുപിടിക്കേണ്ടതാണെന്നും രാഹുല്‍ ഈശ്വര്‍ ചാനൽ ചർച്ചയിൽ പറഞ്ഞു. മെമ്മറി കാര്‍ഡിന്റെ പേര് മാറ്റിയാലും ഹാഷ് വാല്യു മാറും എന്നിരിക്കെ ആ സാധ്യതകളെക്കുറിച്ചും ചിന്തിക്കാത്തത് എന്താണെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

മെമ്മറി കാര്‍ഡിന്റെ പേര് മാറ്റി എന്നിരിക്കട്ടെ. ഉദാഹരണത്തിന് അത് ചിലപ്പോള്‍ അതിജീവിതയുടെ കേസിന്റെ പേരിലോ ഡേറ്റിന്റെ പേരിലോ മാറ്റിയതായിക്കൂടെ. അങ്ങനെ ആണെങ്കിലും ഈ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറും. അതുപോലെ വേറെയും സാധ്യതകളുണ്ട് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഉണ്ട്. എഫ് എസ് എല്‍ റിപ്പോര്‍ട്ടില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഈശ്വര്‍ ഉന്നയിച്ച വാദങ്ങള്‍ ഇങ്ങനെയാണ്.

ഇതില്‍ നിന്ന് ഒരു വിഷയം വ്യക്തമാകുന്നുണ്ട്. ഈ റിപ്പോര്‍ട്ടില്‍ ചോര്‍ന്നു എന്ന കാര്യമില്ല. രണ്ട് ടാംപറിംഗ് ഇല്ല എന്ന് അദ്ദേഹം തന്നെ എടുത്ത് പറഞ്ഞു. ചോര്‍ന്നു എന്ന് ഉറപ്പില്ല, അറിയില്ല റിപ്പോര്‍ട്ടില്‍ ചോര്‍ന്നു എന്നില്ല. കൂടാതെ ഇല്ലീഗല്‍ തുടങ്ങിയ പദപ്രയോഗങ്ങളില്ല. ആക്‌സസ് ചെയ്യപ്പെട്ടത് അങ്ങ് പറഞ്ഞത് പോലെ രാത്രി 10 മണിക്ക്. ഒരു ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ആക്‌സസ് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച ഡിസംബറിലും വ്യാഴാഴാച ജനുവരിയിലും. അത് രാത്രി പത്ത് മണിക്കാണ്. അത് എന്തിനാണെന്ന കാര്യം വെളിയില്‍ വരണം.

പക്ഷെ ഇത്രയും കാലം കെട്ടിപ്പൊക്കിയ നരേറ്റിവുകളായ ചോര്‍ച്ച, ടാംപറിംഗ് എന്നിവ ഇല്ലാതായി എന്നത് ആശ്വാസകരമാണ്. അത് ഇല്ലീഗല്‍ ആക്‌സസ് ആണ്. ചോര്‍ച്ചയാകണമെങ്കില്‍ കോപ്പി ചെയ്യേണ്ടേ. ഇത് ആരെങ്കിലും കോപ്പി ചെയ്ത് എടുത്തു എന്നിരിക്കട്ടെ. അതിനെ അല്ലേ ചോര്‍ച്ച എന്ന് വിളിക്കേണ്ടത്. ഇത് ആരാണെന്ന് കണ്ടെത്താം. തല്‍ക്കാലം ടാംപറിംഗ് ഇല്ല എന്ന് ഉറപ്പായി. തര്‍ക്കഭേദമന്യേ ടാംപറിംഗ് ഇല്ല എന്ന് ഉറപ്പായി. ഇത് വരെ ടാംപറിംഗ് ചെയ്തു എന്നാണ് പറഞ്ഞത്. ഇത് ആരാണ് കണ്ടത് എന്നത് തീര്‍ച്ചയായും അറിയണം.

ഇത് എവിടെ വെച്ച് കണ്ടു, എന്ത് കോണ്ടക്‌സ്റ്റില്‍ കണ്ടു. അതൊക്കെ അറിയണം. അതില്‍ അന്വേഷണം വേണ്ടെന്നൊന്നും ആരും പറയില്ല. ജാതി ബാലന്‍സിന്റെ കാര്യമൊക്കെ ഇവിടെ പറഞ്ഞു. എന്ത് ചെയ്യാന്‍ പറ്റും എട്ടാം പ്രതി പിള്ളയാണ്. വാദി ഭാഗത്ത് മേനോനാണ്. ഇത് ഏറ്റവും കൂടുതല്‍ മീഡിയയില്‍ കൊണ്ടുവരുന്നത് ഒരു നമ്പ്യാരാണ്. ഡിഫന്‍ഡ് ചെയ്യുന്നത് നമ്പൂതിരിയാണ്. ഇതിലെങ്ങനെ കാസ്റ്റ് ബാലന്‍സ് കൊണ്ടുവരാന്‍ പറ്റും. ഇത്തരം ബ്രോഡായ വിഷയങ്ങള്‍ ഒരു സ്‌പെസിഫിക് കേസിനോട് കൂട്ടിക്കെട്ടി അതിജീവിതയ്ക്ക് അനുകൂലമാക്കുന്നത് എത്രമാത്രം അര്‍ത്ഥവത്താണെന്ന് അറിയില്ല.

ഇതില്‍ ഒറ്റ കാര്യമേ ഉള്ളൂ. എന്തായാലും കോടതിയ്ക്ക് മുകളിലുണ്ടായിരുന്ന പല കറകളും അതില്‍ പകുതി കറകളെങ്കിലും മാറി. ബാക്കി കറകളും കൂടെ, കറ പുരട്ടാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ട്, കരിവാരി തേക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. ആ കരിയും കറയും കുറഞ്ഞ് വരുന്നതായി പൊതുജനങ്ങള്‍ക്ക് മനസിലാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. ഹ്യൂമന്‍ ജസ്റ്റിസിന് മേലിലല്ല ഒരു ജെന്‍ഡര്‍, കാസ്റ്റ് ജസ്റ്റിസും. പ്രത്യേകിച്ച് ജോണി ഡെപ്പ് ജയിച്ച ദിവസം. ഇതുവരെയുള്ള എഫ് എസ് എല്‍ റിപ്പോര്‍ട്ടില്‍ ടാംപറിംഗോ ലീക്കേജോ കോപ്പിയിംഗോ വന്നിട്ടില്ല.

ഇനി വിശദമായ അന്വേഷണത്തില്‍ വരുമായിരിക്കും. ആക്‌സസ് ചെയ്തിട്ടുണ്ട് എന്നത് മനസിലായി. ആ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്ത് ആ മെമ്മറി കാര്‍ഡിന്റെ പേര് മാറ്റി എന്നിരിക്കട്ടെ. ഉദാഹരണത്തിന് അതിജീവിതയുടെ കേസിന്റെ പേരിലോ ഡേറ്റിന്റെ പേരിലോ. അങ്ങനെ ആണെങ്കിലും ഈ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറും. വേറെയും പോസിബിളിറ്റീസ് ഉണ്ട്. ഇന്നലെ വരെ ചോര്‍ന്നു എന്ന് പറഞ്ഞ ആളല്ലേ. ഇന്നലെ വരെ ടാംപറിംഗ് നടന്നു എന്ന് പറഞ്ഞില്ലേ. റിപ്പോര്‍ട്ടില്‍ ചോര്‍ന്നു എന്ന് പറഞ്ഞിട്ടുണ്ടോ. ആക്‌സസും ചോര്‍ച്ചയും വേറെയാണ്.

ദിലീപും അതിജീവിതയും ഹാര്‍ഡ് വര്‍ക്കിലൂടെ ഉയര്‍ന്ന് വന്നതാണ്. ദിലീപിന്റെ വീട്ടില്‍ നോട്ടടിയുടെ യന്ത്രമൊന്നുമില്ല. മിമിക്രി സ്‌റ്റേജിലും അമ്പലങ്ങളിലും പരിപാടി അവതരിപ്പിച്ച് സാധാരണ ഒരു കുടുംബത്തില്‍ നിന്ന് സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വന്നതാണ്. എന്ന് മറക്കേണ്ട. മാത്രമല്ല അല്ലാതെ ബാലചന്ദ്രകുമാര്‍ പറയുന്നത് പോലെ ദാവൂദ് ഇബ്രാഹിമും ഗോല്‍ച്ചനും 50 ലക്ഷവുമൊന്നുമല്ല. ദിലീപും ഇതുപോലെ ഹംപിളായ ബിഗിനിംഗ്‌സില്‍ നിന്ന് വന്ന് ജീവിതം പടുത്തുയര്‍ത്തിയതാണ്. അതിജീവിതയോട് വലിയ സിംപതി കാണിക്കുമ്പോള്‍ ഒരു തെളിവുമില്ലാതെ ഒരു മനുഷ്യനെ വേട്ടയാടുമ്പോള്‍ അദ്ദേഹത്തോടും കൂടി കരുണ കാണിക്കേണ്ടേ.

ഒരു തെളിവ് പോലും ഇതുവരെ ദിലീപിനെതിരെ കോണ്‍ക്രീറ്റ് ആയി കൊണ്ടുവരാന്‍ കഴിഞ്ഞില്ല. എന്നിട്ട് നേരെ കോടതിയെ കുറ്റം പറഞ്ഞു. ദിലീപിനെ ടാര്‍ഗറ്റ് ചെയ്യാവുന്ന ഒരു കാര്യം തീര്‍ച്ചയായും കൊണ്ടുപോണം. തര്‍ക്കമൊന്നുമില്ല. പക്ഷെ മറുഭാഗത്തെ ആള്‍ക്കാര്‍ അതിനെ എതിര്‍ക്കുമ്പോള്‍ അതിന് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. നിങ്ങള്‍ പറയുന്ന വാദങ്ങളെ പൊതുസമൂഹം ചോദ്യം ചെയ്യുമ്പോള്‍ അവരെല്ലാം ദിലീപ് അനുകൂലികളാണെന്നും മെയില്‍ ഷോവനിസ്റ്റുകാളെന്നും പറഞ്ഞിട്ട് കാര്യമില്ല.

അതുകൊണ്ട് കാവ്യ മാധവനെ അധിക്ഷേപിച്ചാല്‍ അത് പുരോഗമനപരം എന്ന് പറയുന്നത് ശരിയല്ല എന്ന് മാത്രമാണ് പറയാനുള്ളത്. ഇന്ന് ജോണി ഡെപ്പ് ജയിച്ച ദിവസം കൂടിയാണ്. ഇതേ പോലെ ദിലീപും ജയിച്ച് വരും. അന്ന് കോടതിയെ കുറ്റം പറയാന്‍ മേല്‍ക്കോടതിയിലേക്ക് പോകുന്നെന്ന് പറയാം. കാവിലെ പാട്ടുമത്സരത്തിന്റെ കാര്യവും പറയാം. നീതിയ്ക്ക് വേണ്ടി അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ്. അത് കേട്ടിട്ട് പേടിക്കരുത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top